Arrest | 'കുവൈതില്‍ വ്യാജ ക്ലിനികും ട്രാവല്‍ ഏജന്‍സിയും നടത്തി'; 4 പേര്‍ അറസ്റ്റില്‍
Aug 2, 2023, 12:06 IST
കുവൈത് സിറ്റി: (www.kasargodvartha.com) വ്യാജ ക്ലിനിക്കും ട്രാവല്‍ ഏജന്‍സിയും നടത്തിയെന്ന സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ ക്ലിനിക് നടത്തിയ മൂന്നു പേരും അനധികൃത ട്രാവല്‍ ഏജന്‍സി നടത്തിയ ഒരു പ്രവാസിയുമാണ് അറസ്റ്റിലായത്. ജലീബ് അല്‍ ഷുയൂഖ് പ്രദേശത്താണ് വ്യാജ മെഡികല്‍ ക്ലിനികും ട്രാവല്‍ ഓഫിസും പ്രവര്‍ത്തിച്ചിരുന്നത്.
അതേസമയം മെഡികല്‍ സെന്ററില്‍ നിന്ന് വന്‍ തോതില്‍ മരുന്നുകളും കണ്ടെടുത്തതായി ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. പിടികൂടിയ പ്രതിളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: Kuwait City, News, World, Arrest, Arrested, Fake Clinic, Travel Office Case, Fake Clinic and Travel Office Case.