city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഎഇയുടെ അനുമതി ലഭിച്ചു; മംഗളൂറിൽ നിന്ന് ആദ്യവിമാനം ബുധനാഴ്ച പുറപ്പെടും

മംഗളുറു: (www.kasargodvartha.com 17.08.2021) നീണ്ട ഇടവേളക്ക് ശേഷം മംഗളുറു വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്കുള്ള ആദ്യ വിമാനം ബുധനാഴ്ച പുറപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെയാണ് മംഗളൂറിൽ നിന്ന് വിമാന സെർവീസുകൾ പുനരാരംഭിക്കുന്നത്.

യുഎഇയുടെ അനുമതി ലഭിച്ചു; മംഗളൂറിൽ നിന്ന് ആദ്യവിമാനം ബുധനാഴ്ച പുറപ്പെടും

ഏപ്രിൽ 25-ന് ആരംഭിച്ച യുഎഇയുടെ ഇൻഡ്യയിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ആഗസ്റ്റ് അഞ്ചിന് പിൻവലിച്ചെങ്കിലും മംഗളുറു വിമാനത്താവളത്തിൽ ആർടി-പിസിആർ പരിശോധനയ്ക്ക് സൗകര്യം ലഭ്യമല്ലാത്തതിനാൽ യുഎഇയുടെ അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ അപൊളോ ഡയഗ്നോസ്റ്റിക്സ് വിമാനത്താവളത്തിൽ റാബിഡ് ആർടി-പിസിആർ സൗകര്യം സ്ഥാപിക്കുകയായിരുന്നു.

ദ്രുതഗതിയിലുള്ള ആർടി പിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് വിദഗ്ദരായ ജീവനക്കാരെയും അത്യാധുനിക ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുമ്പ് എത്തണമെന്ന് അധികൃതർ നിർദേശിച്ചു.

Keywords:  Mangalore, Karnataka, UAE, Gulf, News, Airport, Top-Headlines, COVID-19, Flights from Mangalore to UAE starts from August 18.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia