city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കി അറേബ്യന്‍ മണ്ണില്‍ ബിസിനസ് തുടങ്ങി; ഒടുവില്‍ ദുരന്തം തീഗോളമായെത്തി, ഷാര്‍ജ റോളയില്‍ കണ്ണീരോടെ കാസര്‍കോട് സ്വദേശികള്‍

ഷാര്‍ജ: (www.kasargodvartha.com 07/02/2016) റോള മാര്‍ക്കറ്റില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.20നുണ്ടായ തീപിടിത്തത്തില്‍ രണ്ട് കാസര്‍കോട് സ്വദേശികളുടേത് ഉള്‍പെടെ നിരവധി മലയാളികളുടെ കടകള്‍ കത്തിനശിച്ചു. കാഞ്ഞങ്ങാട് പാണത്തൂരിലെ മൊയ്തീന്റെ ഇലക്ട്രോണിക്‌സ് കട, കാസര്‍കോട് ചൂരിയിലെ നൗഷാദിന്റെ പര്‍ദയും പുതപ്പുകളും വില്‍ക്കുന്ന കട, തളിപ്പറമ്പിലെ നൗഷാദിന്റെ ഇലക്ട്രോണിക്‌സ് കട, വടകരയിലെ യൂസുഫിന്റെ റെഡിമെയ്ഡ് കട എന്നിവയ്ക്കും മുംബൈ സ്വദേശി അനിലിന്റെ തുണിക്കടയ്ക്കുമാണ് തീപിടിച്ചത്.

ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവ സമയത്ത് നല്ല കാറ്റുണ്ടായിരുന്നെങ്കിലും ഷാര്‍ജയിലെ സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളില്‍ നിന്ന് അഗ്‌നിശമന സേനയെത്തി പെട്ടെന്ന് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏഴ് മണിയോടെയാണ് തീപൂര്‍ണമായും അണക്കാന്‍ കഴിഞ്ഞത്. കടയില്‍ സൂക്ഷിച്ചിരുന്ന പണവും, രേഖകളും കത്തിനശിച്ചിട്ടുണ്ട്.  www.kasargodvartha.com

തൊട്ടടുത്തുണ്ടായിരുന്ന ഫഌറ്റിലേക്കും തീപടര്‍ന്നിരുന്നു. എ.സിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം കത്തിനശിച്ച മലയാളികളുടെ കടകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ നഷ്ടം ഇവര്‍ പൂര്‍ണമായും വഹിക്കേണ്ടിവരും. www.kasargodvartha.com

നാട്ടിലുള്ള സ്വത്തുകളും മറ്റും വിറ്റുപെറുക്കിയാണ് ഇവര്‍ ഷാര്‍ജയില്‍ ചെറിയ രീതിയില്‍ വ്യാപാരം ആരംഭിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവെ കച്ചവടം കുറഞ്ഞ സന്ദര്‍ഭത്തിലാണ് ഇവരുടെ മോഹങ്ങള്‍ തല്ലിക്കെടുത്തി ദുരന്തം അഗ്നിയായെത്തിയത്. പലരും പാര്‍ട്ണര്‍ഷിപ്പ് കച്ചവടമാണ് നടത്തിവന്നിരുന്നത്. www.kasargodvartha.com

നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കി അറേബ്യന്‍ മണ്ണില്‍ ബിസിനസ് തുടങ്ങി; ഒടുവില്‍ ദുരന്തം തീഗോളമായെത്തി, ഷാര്‍ജ റോളയില്‍ കണ്ണീരോടെ കാസര്‍കോട് സ്വദേശികള്‍

നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കി അറേബ്യന്‍ മണ്ണില്‍ ബിസിനസ് തുടങ്ങി; ഒടുവില്‍ ദുരന്തം തീഗോളമായെത്തി, ഷാര്‍ജ റോളയില്‍ കണ്ണീരോടെ കാസര്‍കോട് സ്വദേശികള്‍

Keywords : Sharjah, Fire, Business, Gulf, Fire in Sharjah Rolla, Kasargod Natives, Choori, Noushad, Moideen.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia