ഫുജൈറ മസാഫിയിലുണ്ടായ തീപിടുത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചു
Nov 28, 2020, 17:41 IST
ഫുജൈറ: (www.kasargodvartha.com 28.11.2020) യുഎഇ മാര്‍കറ്റിലുണ്ടായ തീപിടുത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചു. മസാഫിയിലെ ഫ്രൈഡേ മാര്‍ക്കറ്റിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവമെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേന തീ നിയന്ത്രണവിധേയമാക്കി. പുലര്‍ച്ചെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചപ്പോള്‍ തന്നെ പാര്‍മെഡിക്കല്‍ സംഘത്തെയും അഗ്‌നിശമന സേനയെയും സ്ഥലത്തേക്ക് അയച്ചതായും തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.
Keywords: Fujairah, News, Gulf, World, Top-Headlines, fire, Fire breaks out in Souq Al Juma in Masafi, Fujairah