ഷാര്‍ജ: ഷാര്‍ജയിലെ ഇന്ത്യക്കാരുടെ ശ്മശാനത്തിന് ഇന്ത്യ ഗവണ്മെന്റിന്റെ സാമ്പത്തിക സഹായം. സാധാരണക്കാരുടെ പെന്ഷന്, ഇന്‍ഷൂറന്‍സ്, പ്രവാസി ഭാരതീയര്‍ക്ക് ഇന്റര്‍നാഷണല്‍ ഐ.ഡി.കാര്‍ഡ്, ഗള്‍ഫുകാരുടെ യാത്രാദുരിതം പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ എന്നിവയില്‍ വളരെ അനുകൂല സമീപനമാണ് ഭാരതസര്ക്കാരിനുള്ളതെന്നും നാട്ടില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ പ്രധാനമന്ത്രിയുമായും മറ്റ് വകുപ്പ് മന്ത്രിമാരുമായി ആലോചിച്ച് ഈ പരിപാടികള്‍ ഏറ്റവും മുന്‍ഗണനാക്രമത്തില്‍ നടത്തുവാന്‍ ശ്രമിക്കുമെന്നും ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉറപ്പുനല്‍കി. ഇന്ത്യാക്ലബ്ബില് ഇന്ത്യന്‍ അംബാസ്സഡര്‍, ഇന്ത്യന്‍ കോന്‍സുല്‍ ജനറല്‍, മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍,പത്രമാധ്യമ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ആശയവിനിമയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സംഘടനാ പ്രതിനിധികളില്‍ നിന്ന് പ്രവാസികളുടെ ആവശ്യങ്ങളെക്കുറിച്ച് കേള്‍ക്കുകയും അതിന് അടിയന്തരമായ പരിഹാരം ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
Keywords: Sharjah, Gulf