city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഹമ്മദലിക്ക് ജയില്‍ മോചനം; മകളുടെ നിക്കാഹിനായി നാട്ടിലേക്ക്

ജിദ്ദ: (www.kasargodvartha.com 14.11.2014) ഒടുവില്‍ ആശങ്കകള്‍ വഴിമാറി. നവംബര്‍ 30ന് നാട്ടില്‍ മകളുടെ നിക്കാഹിന് എത്താന്‍ കഴിയുമോയെന്ന് അറിയാതെ മനമുരുകി അഴിക്കുള്ളില്‍ കഴിഞ്ഞ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദലി (47) ജയില്‍ മോചിതനായി. സ്വദേശി ബാലനെ പരിക്കേല്‍പ്പിച്ചുവെന്ന കുറ്റത്തിന് അഞ്ചര മാസമായി ജിദ്ദ ബുറൈമാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുഹമ്മദലിക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തരുടെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്.

ജിദ്ദ മഅ്ജറിലെ ഒരു റെസ്‌റ്റോറന്റില്‍ 20 വര്‍ഷമായി പാചക ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദലി ഒരു കൈയബദ്ധത്തിന്റെ പേരിലാണ് അഴിക്കുള്ളിലായത്. റെസ്റ്റോറന്റിന് പുറത്ത്് റോഡരികിലായി സ്ഥാപിച്ച പാചകപ്പുരയില്‍ ജോലി ചെയ്യവെ മുഹമ്മദലി തയ്യാറാക്കിയ വസ്തുക്കള്‍ ഒരു സ്വദേശി ബാലന്‍ മനപൂര്‍വം തട്ടിമറിച്ചിട്ടു. ഈ സമയം കത്തി ഉപയോഗിച്ച് ജോലി ചെയ്യുകയായിരുന്ന മുഹമ്മദലി ഇത് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ നിന്ന് ആയുധംതാഴെ വീണ് ബാലന്റെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. പിന്‍കാലിന്റെ ഞരമ്പിനാണ് മുറിവേറ്റത്.

കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും മുഹമ്മദലിയെ പോലീസ് സംഭവസ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ചര മാസമായി ജയിലില്‍ കഴിയുകയായിരുന്ന മുഹമ്മദലിയുടെ മോചനത്തിനായി ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ബാലന്റെ പിതാവിനെ സമീപിച്ചു. ആശുപത്രി ചെലവ് ഉള്‍പെടെ നഷ്ടപരിഹാരമായി 20,000 റിയാല്‍ നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് അദ്ദേഹം ഒടുവില്‍ സമ്മതിക്കുകയും ചെയ്തു. നാട്ടില്‍ നിന്നും മറ്റും പണം സമാഹരിച്ച് നല്‍കുകയും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുകയുമായിരുന്നു.

തുടര്‍ന്ന് കേസ് പിന്‍വലിച്ച് പ്രതിയെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തരായ റാഫി ചേളാരി, മുജീബ് കുണ്ടൂര്‍, മുജീബ് കൊല്ലം എന്നിവരാണ് മോചനത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സാഹചര്യത്തില്‍ സഹായഹസ്തവുമായി രംഗത്തെത്തിയ എല്ലാവര്‍ക്കും മുഹമ്മദലി കൃതജ്ഞത അറിയിച്ചു. ഇഖാമ പുതുക്കിയ ശേഷം മകളുടെ വിവാഹത്തിനായി എത്രയും വേഗം നാട്ടിലെത്താനുള്ള ശ്രമത്തിലാണ് മുഹമ്മദലി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മുഹമ്മദലിക്ക് ജയില്‍ മോചനം; മകളുടെ നിക്കാഹിനായി നാട്ടിലേക്ക്
മുഹമ്മദലിക്ക് ജയില്‍ മോചനം; മകളുടെ നിക്കാഹിനായി നാട്ടിലേക്ക്
ജയില്‍ മോചിതനായ മുഹമ്മദലി (ഇടതു നിന്ന് രണ്ടാമത്) ഇന്ത്യന്‍ സോഷ്യ  ഫോറം പ്രവര്‍ത്തകരായ റാഫി ചേളാരി, മുജീബ് കുണ്ടൂര്‍, മുജീബ് കൊല്ലം എന്നിവര്‍ക്കൊപ്പം
Keywords : Kerala, Gulf, Malappuram, Jail, Court, Accuse, Police, Muhammed Ali, Jeddah, Daughter, Marriage, Finally Muhammed Ali released from jail. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia