ഫില്ലി ടാസ് സോക്കര്‍ ഫെസ്റ്റ്: ടാസ് ടസ്‌ക്കേഴ്‌സ് ജേതാക്കള്‍
Dec 5, 2015, 11:00 IST
ദുബൈ: (www.kasargodvartha.com 05/12/2015) ഫില്ലി ടാസ് സോക്കര്‍ ഫെസ്റ്റ് 2015ല്‍ ടാസ് ടസ്‌ക്കേഴ്‌സ് ജേതാക്കളായി. ആവേശകരമായ ടാസ് ടസ്‌ക്കേഴ്‌സ് - ടാസ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ടാസ് ടസ്‌ക്കേഴ്‌സിന്റെ സവാദ് മൊഗ്രാലിനെയും, മികച്ച ഗോള്‍ കീപ്പറായി ടാസ് ബ്ലാസ്‌റ്റേഴ്‌സിന്റെ താത്തു ബ്ലയ്‌സിനെയും, ഡിഫന്ററായി നൂറു പ്രിന്‍സസ് (ടാസ് ബ്ലാസ്‌റ്റേഴ്‌സ്), ഫോര്‍വേര്‍ഡായി ഷെബീര്‍ അലി (ടാസ് ബ്ലാസ്‌റ്റേഴ്‌സ്), ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായി അജ്ജു (ടാസ് ടസ്‌ക്കേഴ്‌സ്) എന്നിവരെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിനോടനുബന്ധിച്ച് ബ്ലെയ്‌സ് യു.എ.ഇ, വാസ് പടിഞ്ഞാര്‍ ടീമുകള്‍ തമ്മിലുള്ള സൗഹൃദ മത്സരവും, കുട്ടികള്‍ക്കായുള്ള മത്സര ഇനങ്ങളും അരങ്ങേറി.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, യു.എ.ഇ മുന്‍ ദേശീയ ക്രിക്കറ്റ് താരം ഷെയ്മാന്‍ അന്‍വര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി. ഹര്‍ഷലിന്റെ അധ്യക്ഷതയില്‍ നിസാര്‍ തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. ജലീല്‍ ഷാര്‍ജ സ്വാഗതവും, യു. അലി നന്ദിയും പറഞ്ഞു.
Keywords : Football, Sports, Gulf, Winners, Championship, Filly Tass Soccer League, Filly Tass soccer league: Tass Tuskers champions.