എന്‍ എ നെല്ലിക്കുന്നിനെതിരെ ബന്ധു ബി ജെ പി ടിക്കെറ്റില്‍ മത്സരിക്കുന്നതായി വ്യാജ പ്രചാരണം
Mar 21, 2016, 13:26 IST
ദുബൈ: (www.kasargodvartha.com 21/03/2016) കാസര്‍കോട് നിയമാ സീറ്റില്‍നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരിക്കുന്ന എന്‍ എ നെല്ലിക്കുന്നിനെതിരെ ബന്ധു ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുന്നതായി വ്യാജ പ്രചാരണം. ദുബൈയില്‍ ബിസിനസുകാരനും നെല്ലിക്കുന്ന് സ്വദേശിയുമായ എസ് ബി കെ സമീറിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തുന്നത്. ജമാഅത്ത് ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് തനിക്കെതിരെയുള്ള ഈ വ്യാജ പ്രചാരണത്തിന് പിന്നിലെന്ന് സമീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
എന്‍ എ നെല്ലിക്കുന്നിന്റെ ഭാര്യാ സഹോദരി ഭര്‍ത്താവാണ് സമീര്‍. അതുകൊണ്ടുതന്നെ ഇത്തരം വ്യാജ പ്രചാരണം കുടുംബാംഗങ്ങള്‍ക്കിടയില്‍തന്നെ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് സെമീര്‍ പറയുന്നു. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമാണ് സമീറിന്റെ ഫോട്ടോവെച്ച് എന്‍ എ നെല്ലിക്കുന്നിനെതിരെ മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥിയെന്ന് പ്രചരിപ്പിക്കുന്നത്. കാസര്‍കോട് ഫ് ളാഷ് എന്ന എംബ്ലവും ഇമേജിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. സമീറിനെ ബി ജെ പി നേതാക്കള്‍ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഡല്‍ഹിക്ക് വിളിപ്പിച്ചതായും പരാമര്‍ശമുണ്ട്.
ഇമേജ് ലഭിച്ച നിരവധിപേര്‍ തന്നെ വിളിച്ചിരുന്നതായും അവരോടെല്ലാം വ്യാജ പ്രചാരണമാണെന്ന് പറഞ്ഞ് മടുത്തുവെന്നും സമീര്‍ വ്യക്തമാക്കി. ഇത്തരം കുബുദ്ധികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടതാണെങ്കിലും തനിക്ക് ഇതിന് പിന്നില്‍പോകാന്‍ സമയമില്ലെന്നും സമീര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Dubai, Gulf, Election 2016, Kasaragod, Social Media, Fake News, BJP Candidate