city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈ എക്സ്പോ 2020: തിരശ്ശീല വീഴാന്‍ ഇനി ആഴ്ചകള്‍ മാത്രം, സന്ദര്‍ശകര്‍ 1.74 കോടി കടന്നു

ദുബൈ: (www.kasargodvartha.com 10.03.2022) എക്സ്പോ 2020 ദുബൈ ആഴ്ചകള്‍ മാത്രം ശേഷിക്കെ സന്ദര്‍ശകര്‍ 1.74 കോടി കടന്നു. എക്സ്പോ ആരംഭിച്ച ഒക്ടോബര്‍ ഒന്നു മുതല്‍ ഈ മാസം ഏഴ് വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. 17,434,222 സന്ദര്‍ശകരാണ് ഇക്കാലയളവില്‍ എത്തിയതെന്നും ഒരാഴ്ചക്കിടെ 14 ലക്ഷം സന്ദര്‍ശകരുടെ വര്‍ധനവാണ് ഉണ്ടായതെന്നും സംഘാടകര്‍ അറിയിച്ചു.

കഴിഞ്ഞ മാസം 44 ലക്ഷത്തിലേറെ സന്ദര്‍ശകരാണ് എക്സ്പോയിലെത്തിയത്. എക്സ്പോ നഗരിയിലേക്ക് ഒന്നിലേറെ തവണ എത്തുന്നവരുടെ എണ്ണവും ഉയരുകയാണ്. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കിയതോടെ സന്ദര്‍ശകരുടെ തിരക്കേറിയിട്ടുണ്ട്. എക്സ്പോ അവസാനിക്കുന്ന മാര്‍ച് 31 ആകുമ്പോഴേക്കും 2.5 കോടി സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷ.

ദുബൈ എക്സ്പോ 2020: തിരശ്ശീല വീഴാന്‍ ഇനി ആഴ്ചകള്‍ മാത്രം, സന്ദര്‍ശകര്‍ 1.74 കോടി കടന്നു

അതേസമയം, എക്സ്പോ 2020 ദുബൈയിലെ പ്രവര്‍ത്തന സമയം രാത്രി 11 മണി വരെ നീട്ടിയിരുന്നു. സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ ഒരു മണിക്കൂര്‍ കൂടുതല്‍ എക്സ്പോയില്‍ ചെലവഴിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

Keywords:  Dubai, News, Gulf, World, Top-Headlines, Visit, Expo 2020, Visitor, Expo 2020 visit numbers surge past the 17 million mark.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia