city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫ് പ്രവാസികളുമായി 2 വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തിലേക്ക്; ആദ്യവിമാനത്തില്‍ ഒരു കാസര്‍കോട് സ്വദേശി


കൊച്ചി: (www.kasargodvartha.com 07.05.2020) ഗള്‍ഫ് പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തിലേക്ക് യാത്ര തിരിക്കും. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കും ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കുമുള്ള വിമാനങ്ങളാണ് വ്യാഴാഴ്ച പുറപ്പെടുക. ഇതില്‍ അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തില്‍ ഒരു കാസര്‍കോട് സ്വദേശിയുമുണ്ട്. ദുബൈയില്‍ നിന്നും കോഴിക്കേട്ടുള്ള വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അബൂദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വിമാനമാകും ആദ്യം കേരളത്തിലെത്തുക. വൈകുന്നേരം 4.15ന് അബുദാബിയില്‍ നിന്ന് തിരിക്കുന്ന വിമാനം രാത്രി 9.40ന് കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് ജില്ലകളിലെ യാത്രക്കാരാണ് ഇതില്‍ ഉണ്ടാവുക. 25 പേര്‍ എറണാകുളം ജില്ലക്കാരാണ്. തൃശൂര്‍ -73, പാലക്കാട് -13, മലപ്പുറം -23, ആലപ്പുഴ -15, കോട്ടയം -13, പത്തനംതിട്ട -എട്ട് എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്.
ഗള്‍ഫ് പ്രവാസികളുമായി 2 വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തിലേക്ക്; ആദ്യവിമാനത്തില്‍ ഒരു കാസര്‍കോട് സ്വദേശി

ഇവരെ വിമാനത്താവളത്തില്‍നിന്ന് അതത് ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് അവരവരുടെ വീടുകളിലാണ് ക്വാറന്റൈന്‍. കാസര്‍കോട് ജില്ലക്കാരനായ ഏക യാത്രക്കാരനും തത്കാലം എറണാകുളത്താണ് ക്വാറന്റൈന്‍ ഒരുക്കിയിട്ടുള്ളത്. കളമശ്ശേരിയിലെ എസ് സി എം എസ് ആശുപത്രിയിലാണ് ജില്ലയിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഒരുക്കിയിട്ടുള്ളതെന്ന് കലക്ടര്‍ അറിയിച്ചു.

ഉച്ചക്ക് 2.15ന് പുറപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്ന ദുബൈ-കോഴിക്കോട് വിമാനം വൈകുന്നേരം അഞ്ചിന് ശേഷം മാത്രമേ പുറപ്പെടുകയുള്ളൂ. വിമാനം നാട്ടിലെത്തുമ്പോള്‍ പത്തര കഴിയും. നാല് വിമാനങ്ങള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവസാന നിമിഷം രണ്ട് വിമാനങ്ങള്‍ അടുത്ത ദിവസങ്ങളിലേക്ക് മാറ്റുകയായിരുന്നു. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും, ദോഹയില്‍ നിന്നും കൊച്ചിയിലേക്കും പ്രഖ്യാപിച്ച വിമാനങ്ങളാണ് അടുത്ത ദിവസങ്ങളിലേക്ക് മാറ്റിവെച്ചത്.

റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെ മെഡിക്കല്‍ സ്‌ക്രീനിംഗ് നടത്തി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ വിമാനത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. ഇതിനായി അഞ്ച് മണിക്കൂര്‍ നേരത്തേ യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ എത്തണം. പിപിഇ കിറ്റുമായി എത്തുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് വിമാനത്താവളം ടെര്‍മിനലിന് അകത്തേക്ക് പ്രവേശനം അനുവദിക്കൂ എന്ന് ദുബൈ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.


Keywords:  Kochi, Kerala, News, Gulf, Abudhabi, Dubai, Expats return to Kerala today

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia