city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസി സംഘടനാ നേതാക്കളുമായി പ്രധാനമന്ത്രിയുടെ പ്രതിനിധി ചര്‍ച്ച നടത്തി

ദുബൈ: (www.kasargodvartha.com 18.04.2020) പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു കെ എം സി സി ഉള്‍പ്പടെയുള്ള പ്രവാസി സംഘടനകള്‍ അയച്ച കത്തുകളിലേയും നിവേദനങ്ങളിലെയും അപേക്ഷകളെയും നിര്‍ദ്ദേശങ്ങളെയും കുറിച്ചുള്ള ഒരു അനൗപചാരിക ചര്‍ച്ചക്കായി ഐ എ എസ് ഓഫീസറും ഗവണ്മെന്റിന്റെ ഉപദേശകനുമായ സി വി ആനന്ദബോസിന്റെ നേതൃത്വത്തില്‍ പ്രവാസി സംഘടനാ പ്രതിനിധികളുമായി ടെലി കോണ്‍ഫറന്‍സിങ് നടത്തി. യു എ ഇയിലെ വിവിധ പ്രവാസി നേതാക്കളുമായാണ് അദ്ദേഹം ആശയ വിനിമയം നടത്തിയത്.

യു എ ഇയില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിവിധ സംഘടനാ നേതാക്കള്‍ പ്രധാനമന്ത്രിയുടെ പ്രധിനിധികളുടെ മുന്നില്‍ അവതരിപ്പിച്ചു. ജോലി നഷ്ടപ്പെട്ടവരും വിസിറ്റിങ് വിസയില്‍ വന്നു കുടുങ്ങിപ്പോയവരും മറ്റു രോഗങ്ങളില്‍പെട്ട് കഷ്ട്ടപ്പെടുന്നവരും വയോധികരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിശ്ചിത എണ്ണം വരുന്ന ഇന്ത്യക്കാരെയാണ് ഏറ്റവും അടുത്ത അവസരത്തില്‍ നാട്ടിലെത്തിക്കേണ്ടതെന്നു പ്രവാസി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. മടങ്ങിപ്പോകുന്നവര്‍ക്കുള്ള ടിക്കറ്റ് ചെലവ് പ്രവാസകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍(ICWF) നിന്നും കണ്ടെത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രവാസി സംഘടനാ നേതാക്കളുമായി പ്രധാനമന്ത്രിയുടെ പ്രതിനിധി ചര്‍ച്ച നടത്തി

ലേബര്‍ ക്യാമ്പുകളിലുള്ളവര്‍ക്കായി ഐസൊലേഷന്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്ന കാര്യത്തില്‍ എംബസി ഇടപെടണമെന്നും കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മെഡിക്കല്‍ ടീമിനെ അയക്കാന്‍ ഗവണ്‍മെന്റ് തയ്യാറാവണമെന്നും, അബുദാബിയില്‍ എംബസിയുടെ ഇടപെടല്‍ വേണമെന്നുമുള്ള അഭ്യര്‍ത്ഥനയും സംഘടനാ പ്രതിനിധികള്‍ നടത്തി. പ്രവാസി സമൂഹത്തിന്റെ പ്രതിനിധികളായ സംഘടനകള്‍ മുന്നോട്ടു വെച്ച നിവേദനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നു ആനന്ദ ബോസ് ഉറപ്പു നല്‍കി. ശംസുദ്ദീന്‍ ബിന്‍ മുഹ് യുദ്ദീന്‍, പുത്തൂര്‍ റഹ് മാന്‍, അന്‍വര്‍ നഹ, ഇ പി ജോണ്‍സന്‍, എന്‍ പി രാമചന്ദ്രന്‍, സജീവ് പുരുഷോത്തമന്‍, ബിജൂസോമന്‍, മുരളി എന്നിവര്‍ പങ്കെടുത്തു.


Keywords:  Dubai, India, news, Gulf, PM, KMCC, UAE, Expats' problems discussed with PM's Representative

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia