മെഡിക്കല്‍ കോളജ് അവഗണനക്കെതിരെ പ്രതിഷേധമിരമ്പി പ്രവാസികളുടെ ഒപ്പുമരം
Oct 18, 2014, 18:30 IST
ദുബൈ: (www.kasargodvartha.com 18.10.2014) കാസര്‍കോട് മെഡിക്കല്‍ കോളജ് അവഗണനക്കെതിരെ ദുബൈ കെ.എം.സി.സി. ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കയ്യൊപ്പ് കൂട്ടായ്മയില്‍ ഒട്ടുമിക്ക ജില്ലാ നേതാക്കള്‍ക്ക് പുറമെ കെ.എം.സി.സിയുടെ സംസ്ഥാന - കേന്ദ്ര നേതാക്കള്‍ കയ്യൊപ്പ് ചാര്‍ത്തി. ഏത് ജില്ലയാണെങ്കിലും വികസനമെന്നത് ജീവവായു പോലെ അത്യന്താപേക്ഷിതമാണെന്ന് പ്രവാസലോകം ഒരുപൊലെ വിധിയെഴുതുകയായിരുന്നു.
ഈ അലയൊലികള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഇന്നിവിടെ തുറന്നുവെച്ച പുതിയൊരു പോര്‍മുഖമായി സമരത്തിനിറങ്ങിയതിന്റെ തുടര്‍ചലനങ്ങള്‍. ഈ പദ്ധതിക്ക് തുരങ്കം വെക്കുന്നവര്‍ എത്ര വലിയ ലോബികളാണെങ്കിലും അവരുടെ കുത്സിത താല്‍പര്യങ്ങള്‍ കാലത്തിന്റെ ശവക്കല്ലറകളില്‍ കുഴിച്ച് മൂടപ്പെടുകയും പദ്ധതി പൂര്‍ത്തീകരിച്ച് അവിടെ ആദ്യരോഗിക്ക് ചികിത്സ ലഭ്യമാവുന്നത് വരെ സമരം തുടരുക തന്നെ ചെയ്യുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു അല്‍ബറാഹ കെ.എം.സി.സി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഒഴുകിയെത്തിയ ആയിരങ്ങള്‍ വിധിയെഴുതിയത്.
ഈ വിഷയം മുസ്‌ലിം ലീഗ് മന്ത്രിമാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ചെങ്കള പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന ഈ സമരത്തിന് കേന്ദ്ര കമ്മിറ്റിയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ഒപ്പ് മരത്തില്‍ കയ്യൊപ്പ് ചാര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു.
കേന്ദ്ര കമ്മിറ്റി ട്രഷറര്‍ അബ്ദുല്ല ഫാറൂഖി, ഉപാധ്യക്ഷന്‍ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, അബു സാഹിബ്, സംസ്ഥാന നേതാക്കളായ ഹസൈനാര്‍ ഹാജി തോട്ടുംഭാഗം, ഹനീഫ് ചെര്‍ക്കളം, കാസര്‍കോട് ജില്ലാ നേതാക്കളായ അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കളം, ഹസൈനാര്‍ ബീജന്തടുക്കം തുടങ്ങി വിവിധ ജില്ലാ നേതാക്കള്‍, വിവിധ മണ്ഡലം നേതാക്കളായ മഹമൂദ് കുളങ്ങര, സലാം കന്യപ്പാടി, നൂറുദ്ദീന്‍ സി.എച്ച്, ശരീഫ് പൈക്ക, സലീം ചേരങ്കൈ, റഹീം താജ് തുടങ്ങിയവര്‍ ഒപ്പ് മരത്തില്‍ കയ്യൊപ്പ് ചാര്‍ത്തി പ്രസംഗിച്ചു. കയ്യൊപ്പ് പ്രതിഷേധത്തിന്റെ തുടര്‍ച്ചയായ ഓണ്‍ലൈന്‍ പേജിനെ കുറിച്ച് സത്താര്‍ നാരമ്പാടി വിശദീകരിച്ചു. മുനീര്‍ ചെര്‍ക്കളയും മഹ്മൂദ് കുളങ്ങരയും സലാം കന്യപ്പാടിയും സംയുക്തമായി പ്രകാശനം ചെയ്തു.
ദുബൈ കെ.എം.സി.സി. ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഐ.പി.എം. ഇബ്രാഹിം അധ്യക്ഷനായ പരിപാടിക്ക് അസീസ് കമാലിയ സ്വാഗതവും സിദ്ദീഖ് കനിയടുക്കം നന്ദിയും പറഞ്ഞു. ചെങ്കള പഞ്ചായത്ത് പ്രവര്‍ത്തകരായ റഫീഖ്, അസീസ്, മുശ്താഖ്, നൗഫല്‍ തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ഒപ്പ് മരം സജീകരിച്ചത്.

Keywords : Dubai, Conference, Gulf, KMCC, Cherkala, Kasaragod, Medical College, Sign.