കുവൈതില്‍ പ്രവാസി വനിതയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത് സിറ്റി: (www.kasargodvartha.com 26.11.2021) കുവൈതില്‍ പ്രവാസി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. ഫര്‍വാനിയയിലെ അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് ഈജിപ്തന്‍ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. അപാര്‍ട്‌മെന്റ് കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപെറേഷന്‍സ് റൂമില്‍ വിവരമറിയിച്ചത്. വീട്ടുടമസ്ഥന്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
സെക്യൂരിറ്റി ജീവനക്കാരന്‍ പലതവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാതെ വന്നതോടെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സുരക്ഷാ അധികൃതര്‍ സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Death, Woman, Police, Expatriate woman found dead inside an apartment in Kuwait