ഖത്വറില്‍ പ്രവാസി മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
Oct 3, 2021, 10:02 IST
ദോഹ: (www.kasargodvartha.com 03.10.2021) ഖത്വറില്‍ പ്രവാസി മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് പുത്തനഴി കവലയിലെ പരേതനായ ഞാറന്‍തൊടിക ഹൈദറിന്റെ മകന്‍ മുഹമ്മദ് സ്വാലിഹ് (32) ആണ് മരിച്ചത്. ബുധനാഴ്ച റയ്യാനിലെ ജോലി സ്ഥലത്താണ് സംഭവം.
ഇലക്ട്രിക് ജോലികള്‍ ചെയ്യുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. രണ്ട് വര്‍ഷം മുമ്പാണ് സ്വാഹിഹ് ഖത്വറിലെത്തിയത്. മാതാവ്: ആയിഷ. ഭാര്യ: ഫാത്വിമ തസ്‌നി. മക്കള്‍: മുഹമ്മദ് റാസി, ഫാത്വിമ നിഹ.
Keywords: Doha, News, Gulf, World, Top-Headlines, Death, Job, Expatriate Malayalee youth found dead in Qatar