മക്കയില്‍ പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
മക്ക: (www.kasargodvartha.com 01.10.2021) മക്കയില്‍ പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മല്‍ (30) ആണ് മരിച്ചത്. മക്കയിലെ നവാരിയയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കഫ്റ്റീരിയ ജീവനക്കാരായ അജ്മലും സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെ ഇരുവരും പിരിഞ്ഞ ശേഷമാണ് അജ്മല്‍ കടയില്‍ കുഴഞ്ഞുവീണതെന്നുമാണ് റിപോര്‍ട്.
അജ്മലിന്റെ മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സഹജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ടെം പൂര്‍ത്തിയായാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. പോസ്റ്റ് മോര്‍ടെം റിപോര്‍ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. മരണപ്പെട്ട അജ്മലിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Keywords: News, Gulf, World, Top-Headlines, Death, Police, Custody, Expatriate Malayalee youth died in Mecca