city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Expatriate died | കാസര്‍കോട് സ്വദേശി സഊദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: (www.kasargodvartha.com) കാസര്‍കോട് സ്വദേശി സഊദി അറേബ്യയിലെ ജിസാനില്‍ മരിച്ചു. ആലംപാടി റഹ്മാനിയ നഗറിലെ മുഹമ്മദ് ശരീഫിന്റെ മകന്‍ ബുഖാരിയാണ് (41) മരിച്ചത്. അബു അരിശില്‍ സൂപര്‍ മാര്‍കറ്റ് ജീവനക്കാരനായിരുന്നു.
            
Expatriate died | കാസര്‍കോട് സ്വദേശി സഊദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ചു

വ്യാഴാഴ്ച ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണെന്നാണ് നിഗമനം. അവധിക്ക് പോയി ഒരു മാസം മുമ്പാണ് ഇദ്ദേഹം നാട്ടില്‍ നിന്ന് വന്നത്.
      
Expatriate died | കാസര്‍കോട് സ്വദേശി സഊദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ചു

മൃതദേഹം ജിസാന്‍ അബു അരിശ് ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എസ് വൈ എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ബുഖാരി. സഫിയയാണ് മാതാവ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Gulf, Saudi Arabia, Obituary, Death, Alampady, Expatriate died in Saudi Arabia.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia