Expatriate died | കാസര്‍കോട് സ്വദേശി സഊദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ചു
Sep 8, 2022, 21:26 IST
റിയാദ്: (www.kasargodvartha.com) കാസര്‍കോട് സ്വദേശി സഊദി അറേബ്യയിലെ ജിസാനില്‍ മരിച്ചു. ആലംപാടി റഹ്മാനിയ നഗറിലെ മുഹമ്മദ് ശരീഫിന്റെ മകന്‍ ബുഖാരിയാണ് (41) മരിച്ചത്. അബു അരിശില്‍ സൂപര്‍ മാര്‍കറ്റ് ജീവനക്കാരനായിരുന്നു.
വ്യാഴാഴ്ച ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണെന്നാണ് നിഗമനം. അവധിക്ക് പോയി ഒരു മാസം മുമ്പാണ് ഇദ്ദേഹം നാട്ടില്‍ നിന്ന് വന്നത്.
മൃതദേഹം ജിസാന്‍ അബു അരിശ് ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എസ് വൈ എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ബുഖാരി. സഫിയയാണ് മാതാവ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Gulf, Saudi Arabia, Obituary, Death, Alampady, Expatriate died in Saudi Arabia.
< !- START disable copy paste -->