ഒമാനില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി
മസ്‌കത്ത്: (www.kasargodvartha.com 01.04.2021) ഒമാനില്‍ മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ നിയമപരമായ പ്രശ്‌നങ്ങളോ ഇല്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി. പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യമായ 'എക്‌സിറ്റ് പദ്ധതി' 2021 ജൂണ്‍ 30 വരെയാണ് നീട്ടിയത്. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇത് നാലാം തവണയാണ് എക്‌സിറ്റ് പദ്ധതിയുടെ കാലാവധി ഒമാന്‍ സര്‍കാര്‍ നീട്ടി നല്‍കുന്നത്. നേരത്തെ പ്രഖ്യാപിച്ച കാലാവധി മാര്‍ച് 31ന് അവസാനിക്കുകയായിരുന്നു. 2020 നവംബറിലാണ് പ്രവാസികള്‍ക്കായി ഒമാന്‍ സര്‍കാര്‍ ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്.
Keywords: News, Gulf, World, Top-Headlines, Fine, Government, Expat, Muscat, Expat free exit scheme extended till June 30.