ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്‍ഡ്യയില്‍ നിന്ന് യുഎഇയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഇത്തിഹാദ് എയര്‍വെയ്സ്
അബൂദബി: (www.kasargodvartha.com 29.07.2021) ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്‍ഡ്യയില്‍ നിന്ന് യുഎഇയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഇത്തിഹാദ് എയര്‍വെയ്സ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തില്‍ ഇന്‍ഡ്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ യുഎഇ നിരോധിച്ച സാഹചര്യത്തിലാണ് നടപടി. യുഎഇ സര്‍കാരിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
ടികെറ്റ് വാങ്ങിയവര്‍ സഹായത്തിനായി അതത് ട്രാവല്‍ ഏജന്റ്മാരെ സമീപിക്കണം. അതേസമയം യുഎഇ പൗരന്മാര്, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധി സംഘം, ഗോള്‍ഡന്‍ വിസ ഉള്ളവര്‍ എന്നീ വിഭാഗങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ഇവര്‍ ക്വാറന്റൈന് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇത്തിഹാദ് അറിയിച്ചു.
ഇന്‍ഡ്യ-യുഎഇ വിമാനങ്ങള്‍ ആഗസ്റ്റ് രണ്ട് വരെ റദ്ദാക്കുമെന്നാണ് ഇത്തിഹാദ് എയര്‍വെയ്സ് നേരത്തേ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്‍ഡ്യയില്‍ നിന്ന് യുഎഇയിലേക്കുള്ള സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. അതേസമയം ഇന്‍ഡ്യയിലേക്കുള്ള വിമാന സര്‍വീസും കാര്‍ഗോ സര്‍വീസും തുടരും.
Keywords: Abudhabi, News, Gulf, World, Top-Headlines, Ban, COVID-19, Etihad Airways Stops Flights From India To UAE