ദുബൈ KMCC വെല്‍ഫേര്‍ സ്‌കീം ആനുകൂല്യങ്ങള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ വിതരണം ചെയ്യും
Oct 2, 2013, 17:10 IST
ദുബൈ: ദുബൈ കെ.എം.സി.സി അംഗങ്ങള്‍ക്കായി നടപ്പിലാക്കിയ സുരക്ഷാ പദ്ധതിയായ വെല്‍ഫെര്‍ സ്‌കീമിന്റെ പ്രചാരണ ക്യാമ്പയിന്‍ വിലയിരുത്തുന്നതിനും തുടര്‍ന്നുള്ള പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ യോഗം കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് ചേര്‍ന്നു.
ലഭ്യമായ അപേക്ഷകളില്‍ നിന്നും ഒരാള്‍ക്ക് മരണാനന്തര അനുകൂല്യമായ അഞ്ച് ലക്ഷം രൂപയടക്കം , ജോലിയില്‍ നിന്നും വിരമിച്ച് പോകുന്നവര്‍ക്കുള്ള ആനുകൂല്യം 15 പേര്‍ക്കും, ചികിത്സക്കുള്ള ആനുകൂല്യം നാലു പേര്‍ക്കും അപേക്ഷ സ്വീകരിച്ച മുന്‍ഗണന ക്രമത്തില്‍ നല്‍കും.
ഇതിന്റെ വിതരണം ഒക്ടോബര്‍ നാലിന് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിക്കും. പദ്ധതിയുടെ ക്യാമ്പയിന്‍ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടാനും ഇതുവരെ കണ്‍വെന്‍ഷനുകള്‍ വിളിച്ച് ചേര്‍ക്കാത്ത മണ്ഡലം - ജില്ലാ ഘടകങ്ങള്‍ അടിയന്തരമായി യോഗം വിളിക്കാനും തീരുമാനിച്ചു.
നീട്ടിയ കാലാവധി പ്രയോജനപ്പെടുത്തി ബാക്കിയുള്ള കുടിശിക അടക്കുകയും, അംഗത്വം പുതുക്കുകയും ചെയ്ത് ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബോര്‍ഡ് യോഗത്തില്‍ ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ തൊട്ടുംഭാഗം, മുഹമ്മദ് വെട്ടുകാട്, മുസ്തഫ തിരൂര്‍, ഇസ്മാഈല്‍ ഏറാമല, നിസാമുദ്ദീന്‍ കൊല്ലം, സൈതലവി വയനാട്, സിധീര്‍ തിരുവനതപുരം എന്നിവര്‍ സംബന്ധിച്ചു, ആക്ടിംഗ് സെക്രട്ടറി ഹനീഫ് ചെര്‍ക്കള സ്വാഗതവും, സെക്രട്ടറി ഹനീഫ് കല്‍മട്ട നന്ദിയും പറഞ്ഞു.
Keywords : Dubai, KMCC, Gulf, Muslim-league, E.T Mohammed Basheer, Inauguration, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: