സൗദിയില്‍ തൊഴില്‍ കരാറുകളുടെ രജിസ്‌ട്രേഷന്‍ ഇനി ഓണ്‍ലൈന്‍ വഴി
Nov 10, 2019, 11:29 IST
റിയാദ്: (www.kasargodvartha.com 10.11.2019) സൗദിയില്‍ തൊഴില്‍ കരാറുകളുടെ രജിസ്‌ട്രേഷന്‍ ഇനി ഓണ്‍ലൈന്‍ വഴി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പുതിയ പദ്ധതി അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന മുഴുവന്‍ തൊഴിലാളികളുടെയും തൊഴില്‍ കരാറുകള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളെ ഘട്ടം ഘട്ടമായി നിര്‍ബന്ധിക്കും.
മുഴുവന്‍ തൊഴിലാളികളുടെയും തൊഴില്‍ കരാര്‍ രജിസ്ട്രേഷന്‍ അടുത്ത വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും തൊഴില്‍ മന്ത്രി അഹ്മദ് അല്‍ രാജ്ഹി പറഞ്ഞു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് പോര്‍ട്ടല്‍ വഴിയാണ് തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുക. തൊഴിലാളികള്‍ തൊഴില്‍ കരാറിലെ വിവരങ്ങള്‍ പരിശോധിക്കുന്നതും അംഗീകരിക്കുന്നതും തൊഴില്‍ മന്ത്രാലയം ഉറപ്പു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. തൊഴില്‍ കേസുകളും തര്‍ക്കങ്ങളും കുറയ്ക്കുന്നതിനും പുതിയ പദ്ധതി ലക്ഷ്യം വെയ്ക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, World, news, online-registration, Job, Employment contract will be through online in Saudi