'പി ബി അബ്ദുര്‍ റസാഖ് - തുളുനാടിന്റെ വികസന പൂമരം'; തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ പ്രകാശനം ചെയ്തു
Apr 25, 2016, 08:00 IST
ദുബൈ: (www.kasargodvartha.com 25.04.2016) 'പി ബി അബ്ദുര്‍ റസാഖ് - തുളുനാടിന്റെ വികസന പൂമരം' എന്ന മഞ്ചേശ്വരം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുര്‍ റസാഖിന്റെ പ്രചരണ ഗാനങ്ങളുടെ ഓഡിയോ സി ഡി പ്രകാശനം ചെയ്തു. ദേര റാഫി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഉദുമ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
ശുക്കൂര്‍ ഉടുമ്പുന്തലയും മന്‍സൂര്‍ കിളിനിക്കോടും രചിച്ച വരികള്‍ പ്രമുഖ ഗായകരായ ശാക്കിബ് കൊണ്ടോട്ടി (പതിനാലാം രാവ്), മിശാദ് സാബു രണ്ടത്താണി, മുന്ന വളാഞ്ചേരി, റുബ മഞ്ചേരി, ശുഹൈബ് ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്.
ചടങ്ങില്‍ ഇന്‍കാസ് യു എ ഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കല്‍ മുഹമ്മദലി, ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ജലീല്‍ കോയ, ഹാജി അബ്ദുല്ല ഹുസൈന്‍, ശബീര്‍ കീഴൂര്‍, മജീദ് തെരുവത്ത്, മനാഫ് നുള്ളിപ്പാടി, റഹ് മാന്‍ ഉദുമ, രഞ്ജിത്ത് കോടോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്‌റഫ് കര്‍ള സ്വാഗതവും, ഫയാസ് കാപ്പില്‍ നന്ദിയും പറഞ്ഞു.
Keywords: Release, Kasaragod, Manjeshwaram, Muslim-league, Election 2016, Dubai, Gulf, Ashraf Karla, PB Abdurazak.