ഷാര്‍ജ റോളയില്‍ പെരുന്നാള്‍ വിപണി തിരക്കേറി
Jul 4, 2016, 12:11 IST
ഷാര്‍ജ: (www.kasargodvartha.com 04.07.2016) റമദാന്‍ വിടപറയുകയാണ്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് വിരാമം കുറിക്കുകയാണ്. ഷാര്‍ജ റോളയില്‍ പെരുന്നാള്‍ വിപണി സജീവമായി. രാത്രി കാലങ്ങളില്‍ പുത്തനുടുപ്പെടുക്കാന്‍വേണ്ടി കടകളിലെങ്ങും വന്‍ തിരക്കാണ്. നഗരസഭയുടെ പ്രത്യേക അനുമതി വാങ്ങിയാണ് കടകള്‍ രാത്രി കാലങ്ങളില്‍ കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിക്കുന്നത്.
ഉപഭോക്താക്കളെ കാത്ത് എങ്ങും കമനീയ വസ്ത്രശേഖരമാണ് സ്ഥാപനങ്ങള്‍ കരുതിവെച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ക്ക് പുറമെ ഇലക്‌ട്രോണിക്‌സ്, മൊബൈല്‍ ഫോണ്‍ കടകളിലും വലിയ ഉണര്‍വാണ് കണ്ടുവരുന്നത്. വടക്കന്‍ എമിറേറ്റുകളിലും പെരുന്നാള്‍ വിപണിയുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. കാസര്‍കോട്, കണ്ണൂര്‍ സ്വദേശികള്‍ കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ് റോള. ഇതിന് പുറമെ ദേരയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കാസര്‍കോട്, കണ്ണൂര്‍ ജില്ലക്കാരുടെ ഫാഷന്‍ സങ്കല്‍പ്പങ്ങളാണ് കച്ചവടത്തില്‍ ആകര്‍ഷിക്കപ്പെടുന്നത്. പൊതുവെ പുതിയ ട്രെന്‍ഡുകള്‍ കണ്ടെത്തുന്നതിലും ഉപഭോക്താക്കളെ ആകര്‍ഷിപ്പിക്കുന്നതിലും കാസര്‍കോട് ജില്ലക്കാര്‍ മുന്നിലാണ്. ദുബൈ ദേര, ഷാര്‍ജ റോള എന്നിവിടങ്ങളിലെ അധിക കടകളിലും ജോലി ചെയ്യുന്നത് കാസര്‍കോട്ടുകാരാണ്. വസ്ത്രാലയങ്ങള്‍ക്ക് പുറമെ അത്തര്‍, സുഗന്ധ ദ്രവ്യ വിപണിയും മറ്റും സജീവമാണ്.
റിപോര്‍ട്ട്: ഹാരിസ് കമ്മാടത്ത്
Keywords : Sharjah, Eid, Celebration, Gulf, Rolla, Deira, Market, Business.