കുവൈത്തിനെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തു; വിദേശിയെ നാടുകടത്താന്‍ ഉത്തരവ്
കുവൈത്ത് സിറ്റി: (www.kasargodvartha.com 29.06.2021) കുവൈത്തിനെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വിദേശിയെ നാടുകടത്താന്‍ ഉത്തരവ്. കൂടാതെ ഒരു യുവതിയെ അപമാനിച്ചതിന് പിടിയിലായ മറ്റൊരു പ്രവാസിയെയും നാടുകടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.
കുവൈത്തില്‍ താമസിക്കുന്ന രണ്ട് ഈജിപ്ഷ്യന്‍ പ്രവാസികളെയാണ് അധികൃതര്‍ നാടുകടത്താന്‍ തീരുമാനിച്ചത്. കുവൈത്തില്‍ അടുത്തിടെ അടിച്ചുവീശിയ പൊടിക്കാറ്റിനെ സംബന്ധിച്ച് ഇയാള്‍ തയ്യാറാക്കിയ വീഡിയോയില്‍ മോശം പദപ്രയോഗങ്ങളിലൂടെ രാജ്യത്തെ അപമാനിക്കുന്നതായി കണ്ടെത്തിയിരുന്നു. വീഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ ഉത്തരവിട്ടു. തുടര്‍ന്നാണ് നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അതേസമയം ഹവാലി പ്രദേശത്ത് വച്ച് ഒരു യുവതിയെ അപമാനിച്ചതിനെ തുടര്‍ന്നാണ് മറ്റൊരു പ്രവാസിയെയും നാടുകടത്താന്‍ ഉത്തരവിട്ടത്. എത്രയും വേഗം ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കാന്‍ നാടുകടത്തില്‍ കേന്ദ്രത്തിലേക്ക് മാറ്റി.
Keywords: Kuwait City, News, Gulf, World, Top-Headlines, Crime, Technology, Social-Media, Arrest, Video, Egyptian expats deported for rant against weather, insulting Kuwait