ബഹ്റൈനില്‍ ശക്തമായ പൊടിക്കാറ്റ് വീശി; ദൂരക്കാഴ്ച മങ്ങിയതിനാല്‍ ഗതാഗതം പ്രയാസമായതായി യാത്രക്കാര്‍
Mar 5, 2022, 15:56 IST
മനാമ: (www.kasargodvartha.com 05.03.2022) ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശി. തലസ്ഥാനമായ മനാമ ഉള്‍പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച പൊടിക്കാറ്റ് വൈകാതെ ശക്തി പ്രാപിച്ചു. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞതിനാല്‍ ദൂരക്കാഴ്ച മങ്ങി. ഇതേ തുടര്‍ന്ന് ഹൈവേകളിലക്കം പ്രധാന റോഡുകളില്‍ ഗതാഗതം പ്രയാസമേറിയതായിരുന്നു എന്ന് യാത്രക്കാര്‍ പറഞ്ഞു.
കെട്ടിടങ്ങളും നിര്‍ത്തിയിട്ട വാഹനങ്ങളും പൊടിയണിഞ്ഞു. വെള്ളി, ശനി ദിവസങ്ങളില്‍ ചെറിയതോതില്‍ മഴ പെയ്യാനും തെക്കുകിഴക്കന്‍ കാറ്റ് വീശാനും സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
കെട്ടിടങ്ങളും നിര്‍ത്തിയിട്ട വാഹനങ്ങളും പൊടിയണിഞ്ഞു. വെള്ളി, ശനി ദിവസങ്ങളില്‍ ചെറിയതോതില്‍ മഴ പെയ്യാനും തെക്കുകിഴക്കന്‍ കാറ്റ് വീശാനും സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
അതേസമയം സൗദിയിലും ശക്തമായ പൊടിക്കാറ്റ് വീശി. റിയാദ് നഗരത്തില്‍ വ്യാപകമായി വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച പൊടിക്കാറ്റ് മണിക്കൂറുകള്‍ക്കകം ശക്തി പ്രാപിച്ചു. റിയാദ് നഗരത്തെ പൊടിയില്‍ മുക്കി. നഗരത്തിന് അകത്തും പുറത്തും ശക്തമായ പൊടിക്കാറ്റുണ്ട്.
Keywords: Manama, News, Gulf, World, Bahrain, Saudi Arabia, Riyadh, Dust storm, Dust, Passengers, Rain, Dust storm sweeps Bahrain.
Keywords: Manama, News, Gulf, World, Bahrain, Saudi Arabia, Riyadh, Dust storm, Dust, Passengers, Rain, Dust storm sweeps Bahrain.