'ദാഹ ജലം'- ദുബൈ ഉദുമ മണ്ഡലം കെഎംസിസിയുടെ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചു
Sep 16, 2015, 11:00 IST
ഉദുമ: (www.kasargodvartha.com 16/09/2015) ഉദുമ നിയോജക മണ്ഡലം പരിധിയിലെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമായി പതിനഞ്ചോളം കേന്ദ്രങ്ങളില്‍ 'ദാഹ ജലം' എന്ന പേരില്‍ സ്ഥാപിക്കുന്ന കുടിവെള്ള ശുദ്ധീകരണ യന്ത്രത്തിന്റെ പ്രഖ്യാപനവും ബ്രോഷര്‍ പ്രകാശനവും യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്മാന് യഹ് യ തളങ്കര, വ്യവസായി കോഴിത്തിടില്‍ അബ്ദുല്ല ഹാജി കളനാടിന് കൈമാറി നിര്‍വഹിച്ചു.
മണ്ഡലത്തിലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ ശുദ്ധമായ കുടിവെള്ളത്തിന് അലയേണ്ടി വരുന്നത് സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിരം കാഴ്ചയാണ്. ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവം പലപ്പോഴും രോഗം മൂര്‍ച്ഛിക്കുന്നതിനും പകരുന്നതിനും ഇടയാക്കുന്നു. 50,000 രൂപ ചിലവ് പ്രതീക്ഷിക്കുന്നതാണ് ഓരോ യന്ത്രവും.
ചന്ദ്രിക ഡയറക്ടര്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.കെ മുനീര്‍ അധ്യക്ഷത വഹിച്ചു. നാലപ്പാട് ഗ്രൂപ്പ് ചെയര്മാന് ഡോ. എന്‍.എ മുഹമ്മദ്, മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി കെ.ഇ.എ ബക്കര്‍, പട്ടുവത്തില്‍ മൊയ്തീന് കുട്ടി ഹാജി, ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, വ്യവസായ പ്രമുഖന് മധൂര്‍ ഹംസ, എം.എ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ആറങ്ങാടി, ഹാജി അബ്ദുല്ല ഹുസൈന് കടവത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു.
ഇസ്ഹാഖ് ഹുദവി പ്രാര്‍ത്ഥന നടത്തി. ടി.ആര് ഹനീഫ്, ഖാദര്‍ ബെണ്ടിച്ചാല്‍, സി.എച്ച് നൂറുദ്ദീന്‍, ഇസ്മാഈല്‍ നാലാംവാതുക്കല്, ശാഫി ഹാജി പൈവളിഗെ, അനീസ് മാങ്ങാട്, ഹനീഫ് ബാവ കാഞ്ഞങ്ങാട്, സലാം കന്യപ്പാടി, ഫൈസല്‍ പട്ടേല്‍, അയ്യൂബ് ഉറുമി, ഡോ. ഇസ്മാഈല്‍, യുസുഫ് മുക്കൂട്, അഷ്റഫ് പടന്ന, സുബൈര്‍ കുബണൂര്‍, അഷ്റഫ് ബോസ്സ്, താജുദ്ദീന് കോട്ടിക്കുളം, ഫവാസ് പൂച്ചക്കാട്, ഷരീഫ് തായത്തൊടി, കെ.പി അബ്ബാസ് കളനാട്, റിയാസ് നാലാംവാതുക്കല്, നൗഫല്‍ മങ്ങാടന്‍, ഒ.എം അബ്ദുല്ല ഗുരുക്കള്‍, സമീര്‍ പരപ്പ, ഹാഷിം മഠം, സി.എ ബഷീര്‍, ഖാലിദ് മല്ലം, ഷംസു ചിറാക്കല്‍, ശിഹാബ് പരപ്പ, ഉബൈദ് കോട്ടിക്കുളം, ഉസ്മാന് കീഴൂര്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു.
Keywords : Udma, KMCC, Kasaragod, Kerala, Gulf, Drinking Water, Development Project, Inauguration, Health, PHC.