city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈയില്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഹെവി ട്രക് കത്തിനശിച്ചു

ദുബൈ: (www.kasargodvartha.com 13.04.2022) ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഹെവി ട്രക് കത്തിനശിച്ചു. അവീര്‍ പഴംപച്ചക്കറി വിപണിക്ക് സമീപം ചൊവ്വാഴ്ച പുലര്‍ചെ 4.15 മണിയോടെയായിരുന്നു സംഭവം. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ടില്ല. സംഭവത്തിന് പിന്നാലെയുണ്ടായ ഗതാഗതക്കുരുക്ക് ദുബൈ ട്രാഫിക് വിഭാഗം പരിഹരിച്ചു.

കേബിളിലെ തകരാറാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക റിപോര്‍ട്. തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചയുടന്‍ പട്രോളിങ് ടീമിനെ സംഭവ സ്ഥലത്തേക്ക് അയച്ചതായി ദുബൈ പൊലീസിലെ ട്രാഫിക് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രി. സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. സിവില്‍ ഡിഫന്‍സ്, റെസ്‌ക്യൂ ടീമുകള്‍ക്ക് വഴിയൊരുക്കാനായി സംഭവസ്ഥലത്തേക്കുള്ള വഴിയില്‍ ഗതാഗതം നിയന്ത്രിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ദുബൈയില്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഹെവി ട്രക് കത്തിനശിച്ചു

Keywords:  Dubai, News, Gulf, World, Top-Headlines, Accident, Truck, Fire, Sheikh Mohamed bin Zayed Road, Fire, Traffic-block, Traffic, Dubai: Truck charred after catching fire on Sheikh Mohamed bin Zayed Road.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia