ദുബൈ-തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി റിലീഫ് വിതരണം 12ന്
Jan 10, 2012, 14:00 IST
ദുബൈ: ദുബൈ-തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ വര്‍ഷത്തെ റിലീഫ് വിതരണം ജനുവരി 12 വെള്ളിയാഴ്ച 4 മണിക്ക് തൃക്കരിപ്പൂരില്‍ നടക്കും. ബാഫഖി സൗധത്തില്‍ നടക്കുന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പരിധിയില്‍ പെട്ട നിര്‍ധനരും നിരാശ്രയരുമായ ആളുകള്‍ക്ക് ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയവ വിതരണം ചെയ്യും. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി. ബഷീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് മുസ്ലിം ലീഗ് ജന: സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, വൈസ് പ്രസിഡണ്ട് ടി.പി. അബ്ദുല്ല കുഞ്ഞി, വി.കെ. ബാവ, എം.എ.സി. കുഞ്ഞബ്ദുല്ല ഹാജി, ദുബൈ തൃക്കരിപ്പൂര്‍ മണ്ഡലം കെ.എം.സി.സി ജന: സെക്രട്ടറി മുഹമ്മദലി. ടി. തൃക്കരിപ്പൂര്‍, പഞ്ചായത്ത് കെ.എം.സി.സി. പ്രസിഡണ്ട് എ.ബി. അബ്ദുല്ല സലാം ഹാജി, സെക്രട്ടറിമാരായ ആരിഫലി. വി.പി.പി, ഹാരിസ്. കെ. കടവില്‍, വൈസ് പ്രസിഡണ്ട് എന്‍. അബ്ദുല്ല സലാം, എന്‍. നിസാര്‍ വടക്കെ കൊവ്വല്‍, എ.കെ. മുത്തലിബ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Keywords: KMCC, Dubai, Trikaripur, Kasaragod