Jailed | 'യുഎഇയില്‍ ജോലി ചെയ്യുന്ന കംപനിയില്‍ നിന്ന് 94 ലക്ഷം ഇന്‍ഡ്യന്‍ രൂപ അപഹരിച്ചു, വാര്‍ഷിക കണക്കുകള്‍ പരിശോധിച്ചപ്പോള്‍ തട്ടിപ്പ് പുറത്തുവന്നു'; പ്രവാസിക്ക് ജയില്‍ ശിക്ഷ
Mar 18, 2023, 08:59 IST
ദുബൈ: (www.kasargodvartha.com) യുഎഇയില്‍ ജോലി ചെയ്യുന്ന കംപനിയില്‍ നിന്ന് പണം അപഹരിച്ചുവെന്ന കേസില്‍ പ്രവാസിക്ക് ജയില്‍ ശിക്ഷ വിധിച്ചു. ആറ് മാസം ജയില്‍ ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് കോടതി വിധിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആധാരമായ തട്ടിപ്പ് പുറത്തുവന്നത്. ഒരു ഫുഡ് ട്രേഡിങ് കംപനിയില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന സെയില്‍സ് എക്സിക്യൂടീവാണ് 4,20,000 ദിര്‍ഹം (94 ലക്ഷത്തിലധികം ഇന്‍ഡ്യന്‍ രൂപ) അപഹരിച്ചെന്ന കേസില്‍ പിടിയിലായതെന്ന് റിപോര്‍ടുകള്‍ പറയുന്നു.
കംപനിയിലെ അകൗണ്ടന്റാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു ഉപഭോക്താവില്‍ നിന്ന് സെയില്‍ റെപ്രസന്റേറ്റീവ് കൈപ്പറ്റിയ പണം കംപനിയില്‍ എത്തിക്കാതെ തട്ടിയെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വാര്‍ഷിക കണക്കുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ പണത്തിന്റെ കുറവ് കണ്ടെത്തിയതോടെ വിശദമായി പരിശോധിക്കുകയായിരുന്നു.
തുടര്‍ന്ന് 2006 മുതല്‍ കംപനിയില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണ് പണം അപഹരിച്ചതെന്ന് മനസിലായതോടെ ഇയാളോട് കാര്യം അന്വേഷിച്ചപ്പോള്‍ നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് കംപനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പണം തട്ടിയെടുത്തതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഒരു ഉപഭോക്താവിന് ഭക്ഷ്യ എണ്ണ വിതരണം ചെയ്തതിന്റെ പണം അവിടെ നിന്ന് വാങ്ങിയെങ്കിലും തുക കംപനിയില്‍ എത്തിയിട്ടില്ലെന്ന് കണ്ടെത്തി. തെളിവുകള്‍ വിശദമായി പരിശോധിച്ച കോടതി, ഇയാള്‍ പണം മോഷ്ടിച്ചുവെന്ന് കണ്ടെത്തിയതായും റിപേര്‍ടുകള്‍ വ്യക്തമാക്കുന്നു.
Keywords: Dubai, News, Gulf, World, Top-Headlines, Jail, salesman, Crime, court, court order, Theft, Dubai: Salesman jailed for embezzling nearly Dh420,000 from employer.