ദുബൈ പ്രീമിയര്‍ ലീഗ് കിരീടം എഫ് സി ഫാല്‍ക്കണ്‍ സ്വന്തമാക്കി
Mar 27, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 27/03/2016) വോയിസ് ഓഫ് പടുവടുക്കയും 204 ലീഗ് ഹൗസും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ദുബൈ പ്രീമിയര്‍ ലീഗ് സീസണ്‍- 2 കിരീടം എഫ് സി ഫാല്‍ക്കണ്‍ സ്വന്തമാക്കി. വ്യാഴാഴ്ച രാത്രി ദുബൈ അല്‍ ഖിസൈസ് ബുസ്ത്താന്‍ ഗ്രൗണ്ടില്‍ അരങ്ങേറിയ പ്രീമിയര്‍ ലീഗ് ദുബൈ കെ എം സി സി ഉദുമ മണ്ഡലം പ്രസിഡണ്ട് മുനീര്‍ സി കെയുടെ അധ്യക്ഷതയില്‍ ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യതിഥിയും കാസര്‍കോട് മുനിസിപ്പാലിറ്റി മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൊപ്പല്‍ അബ്ദുല്ലയെ 204 ലീഗ് ഹൗസ് ഉപഹാരം നല്‍കി ആദരിച്ചു. പ്രീമിയര്‍ ലീഗ് കണ്‍വീണര്‍ റസാഖ് പടുവടുക്കം, നാസര്‍ കെ സി മല്ലം എന്നിവര്‍ സംസാരിച്ചു.
അഞ്ച് ടീമുകളെ അണിനിരത്തിയുള്ള ഫുട്‌ബോള്‍ മാമാങ്കത്തിന്റെ സെമി മത്സരത്തില്‍ എഫ് സി ഷൂട്ടേര്‍സിനെ പരാജയപ്പെടുത്തി അല്‍ റയാന്‍ എഫ് സിയും, എഫ് സി എമറാത്തിനെ പരാജയപ്പെടുത്തി എഫ് സി ഫാല്‍ക്കണും ഫൈനലില്‍ കടക്കുകയായിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ അഞ്ച് മിനിറ്റ് ബാക്കിനില്‍ക്കെ എഫ് സി ഫാല്‍ക്കണ്‍ താരം ചെപ്പുവിന്റെ ഉജ്ജ്വല ഗോളിലൂടെ അല്‍ റയാന്‍ എഫ് സിക്ക് കിരീടം നഷ്ടപ്പെട്ടു.
കളിയിലെ മികച്ച താരമായി ഫാല്‍ക്കണ്‍ താരം അന്‍ച്ചുവിനെയും, മികച്ച സ്‌റ്റോപ്പറായി നസീര്‍ പടുവടുക്കത്തിനേയും തിരഞ്ഞെടുത്തു. വിജയരഥം കണ്‍വീണര്‍ നൗഫല്‍ ചേരൂര്‍ സ്വാഗതവും ദുബൈ കെ എം സി സി മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ടും അല്‍ റയാന്‍ എഫ് സി താരവുമായ ഖാലിദ് മല്ലം നന്ദിയും പറഞ്ഞു.
Keywords : Dubai, Football tournament, Gulf, Sports, Voice Of Paduvadukkam, Dubai Premier League: FC Falcon champions.