'ശാന്തി തേടുന്ന മനുഷ്യന്‍' സ്‌നേഹസംഗമം നടത്തി
Feb 13, 2012, 13:15 IST
ദുബായ്: മാധ്യമ പ്രവര്‍ത്തകര്‍ മനസ്സാക്ഷി നഷ്ട്ടപ്പെട്ടവരായി മാറരുതെന്നും സമുഹനന്മാക്കായി മുല്യങ്ങള്‍ കൈവിടാതെ പ്രവര്‍ത്തിക്കാന്‍ തയ്യാറാവണെമെന്ന് യു.എ.ഇ. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഇ.സതീഷ് ഓര്‍മ്മിപ്പിച്ചു . മുസ്രിസ് കള്‍ച്ചറല്‍ ഹെറിറ്റേജ് സംഘംടിപ്പിച്ച സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ കാവലാളുകളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശാന്തിയും സമാധാനവും നിറഞ്ഞ ലോകത്തിനായി ഒരുപാട് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും, എന്നാല്‍ എത്രമാത്രം ചെയ്യാന്‍ കഴിയുന്നു എന്ന് ഒരു പുനര്‍വിചിന്തനത്തിന് മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ഏഷ്യാനെറ്റ് ചീഫ് കൂടിയായ അദ്ദേഹം ആഹ്വാനം ചെയ്തു. പ്രമുഖപണ്ഡിതന്‍ മുജാഹിദ് ബാലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ലോകത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കാന്‍ ധാര്‍മ്മിക മൂല്യങ്ങള്‍ കൈവിടാതെ സുക്ഷിക്കുക എല്ലാവരുടേയും ബാധ്യതയാണെന്നും അദ്ദേഹം പ്രസ്താവിച്ചു .മതം പഠിപ്പിക്കുന്ന ധാര്‍മികത ശരിയായി പ്രതിനിധീകരിച്ച് സമുഹത്തിന് നന്മചെയ്യുമ്പോള്‍ സ്വസ്ഥത സാധ്യമാകുമെന്നും, സാമ്പത്തിക താല്‍പര്യങ്ങള്‍ക്കുവേണ്ടി മതങ്ങളെ വാണിജ്യ വത്ക്കരിക്കുന്ന പ്രവണതകള്‍ക്കെതിരെ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കെ.എ.ജബ്ബാരി അധ്യക്ഷനായിരുന്ന ചടങ്ങില്‍ നാസര്‍ പരദേശി സംസാരിച്ചു.
Keywords: Duabi Media Forum, Sneha Sangamam, Gulf