ദുബൈ കെ.എം.സി.സി വെല്‍ഫെയര്‍ സ്‌കീം; വിപുലമായ ക്യാമ്പയിനുമായി കാസര്‍കോട് മണ്ഡലം കമ്മിറ്റി
Jan 28, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 28/01/2016) ദുബൈ കെ.എം.സി.സി അംഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ വെല്‍ഫെയര്‍ സ്‌കീം പ്രവാസ ലോകത്ത് സാമൂഹ്യ സുരക്ഷാ രംഗത്ത് വേറിട്ട പാതയിലൂടെ മുന്നേറുന്നു. കുടുംബ നാഥന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ ജീവിതം വഴി മുട്ടുന്ന കുടുംബങ്ങളെ, അംഗങ്ങളുടെ മരണാനന്തര ആനുകൂല്യമായ അഞ്ചു ലക്ഷം രൂപ ധനസഹായമായി നല്‍കുന്നതിലൂടെ സംരക്ഷിക്കുന്നത് ഉള്‍പെടെ അപകടം, ജോലി ചെയ്യാനാവാത്ത വിധം അംഗ വൈകല്യം, ചികിത്സ എന്നീ അടിയന്തിര ഘട്ടങ്ങളിലും നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കി വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോകുന്നവര്‍ക്ക് ആനുകൂല്യങ്ങളും ലഭിക്കുന്ന പദ്ധതിയാണ് വെല്‍ഫെയര്‍ സ്‌കീം.
2016 വര്‍ഷത്തെ ക്യാമ്പയിന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 26ന് ചേര്‍ന്ന ദുബൈ കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം വിപുലമായ ക്യാമ്പയിന്‍ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. വിവിധ പഞ്ചായത്ത് കമ്മിറ്റികളെ ക്രോഡീകരിച്ച് എല്ലാ പ്രവര്‍ത്തകരിലേക്കും വെല്‍ഫെയര്‍ സ്‌കീമിന്റെ ആനുകൂല്യങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ തയ്യാറായിരിക്കുന്നത്.
ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ച യോഗം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ഉപാധ്യക്ഷന്‍ യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ ടി.ഇ അബ്ദുല്ല മുഖ്യാതിഥിയായി. കാസര്‍കോട് മണ്ഡലം കമ്മിറ്റി ആക്റ്റിങ് ജനറല്‍ സെക്രട്ടറി റഹീം നെക്കര സ്വാഗതം പറഞ്ഞു.
ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആക്റ്റിങ് പ്രസിഡണ്ട് ടി.ആര്‍ ഹനീഫ, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക, ഷരീഫ് പൈക്ക, ഇസ്മാഈല്‍ നാലാം വാതുക്കല്‍, കാസര്‍കോട് മണ്ഡലം ഭാരവാഹികളായ സലീം ചേരങ്കൈ, സത്താര്‍ ആലംപാടി, അസീസ് കമാലിയ, സിദ്ദീഖ് ചൗക്കി, മുനീഫ് ബദിയഡുക്ക, ഖലീല്‍ പതിക്കുന്ന്, റഹീം താജ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ തല്‍ഹത്ത്, ഫൈസല്‍ തളങ്കര, ദുബൈ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍
പഞ്ചായത്ത് പ്രസിഡണ്ട് ഉപ്പി കല്ലങ്കൈ, ജനറല്‍ സെക്രട്ടറി ഖലീല്‍ ചൗക്കി, ട്രഷറര്‍ ഹാരിസ് പീബീസ്, ഭാരവാഹികളായ റഫീഖ് ചായിത്തോട്ടം, നിസാം ചൗക്കി, ബിലാല്‍ കോട്ടക്കുന്ന്, കുമ്പഡാജെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറീ ഹനീഫ കുമ്പഡാജെ, ട്രഷറര്‍ അബ്ദുല്ല ബെളിഞ്ചം, ബദിയഡുക പഞ്ചായത്ത് ഭാരവാഹി അബ്ദുല്‍ റസാഖ് ബദിയടുക്ക, നൗഫല്‍ ചേരൂര്‍, സാബിത്ത് ചൗക്കി, സഹീര്‍ അര്‍ജാല്‍, സിദ്ദീഖ് കനിയടുക്ക, അനസ്, ഖാദര്‍ പൈക്ക, അഷ്ഫാദ്, അബൂബക്കര്‍ മുക്രി ചൗക്കി തുടങ്ങിയവര്‍ പങ്കെടുത്തു.
വെല്‍ഫെയര്‍ സ്‌കീം ക്യാമ്പയിന്‍ സിദ്ദീഖ് ബദിയഡുക്കയെ ചേര്‍ത്ത് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
Keywords : Dubai, KMCC, Gulf, Committee, Campaign, Inauguration, Meeting.