ദുബായ്: ദുബൈ കെ.എം.സി.സി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. യു.എ.ഇ കെ.എം.സി.സി മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ ദേര നോവല്‍റ്റി റസ്റ്റോറന്റില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
|
A.B Abdul Salam Haji |
ഭാരവാഹികള്‍: എ.ബി. അബ്ദുല്‍ സലാം ഹാജി (പ്രസിഡണ്ട്), എന്‍.പി ഹമീദ് ഹാജി (ആക്ടിംഗ് പ്രസിഡണ്ട്), വി.വി. ഖാസിം മെട്ടമ്മല്‍, ഇബ്രാഹിം കൈക്കോട്ട് കടവ്, ഒ.ടി. മുനീര്‍ (വൈസ് പ്രസിഡണ്ടുമാര്‍), വി.പി.പി ആരിഫലി വള്വക്കാട് (ജന: സെക്രട്ടറി), അബ്ദുല്‍ റഷീദ് വള്വക്കാട് (ഓര്‍ഗ: സെക്രട്ടറി), ജുനൈദ് വടക്കുമ്പാട്, ആഷിഖ് എന്‍. കൂലേരി, യൂനുസ്. ടി, ഷമീം സി.കെ. ഉദിനൂര്‍ (ജോ: സെക്രട്ടറിമാര്‍) സി. സുബൈര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
|
V.P.P Arifali |
യോഗത്തില്‍ വി.വി. കാസിം മെട്ടമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി ജന: സെക്രട്ടറി മുഹമ്മദലി തലയില്ലത്ത് യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു.
|
C. Zubair |
എം.എ.ബഷീര്‍ മൈതാനി, എ.കെ.മുത്തലിബ് ,വി.പി.എം. നൗഷാദ് ,എം. സലാം, നിസാര്‍ വടക്കേ കൊവ്വല്‍, എ.ജി.സുലൈമാന്‍ വടക്കുമ്പാട്, ശുകൂര്‍ ഉടുംബുന്തല, ഇക്ബാല്‍ വള്വക്കാട്, ഷഹനാസ് അലി തൃക്കരിപ്പൂര്‍, കെ.വി.വി അബ്ദുര്‍ റഹ്മാന്, വി.പി. ഇല്യാസ് എന്നിവര്‍ സംസാരിച്ചു. അഫ്സല് മെട്ടമ്മല്‍ സ്വാഗതവും ആരിഫ് വി.പി.പി. നന്ദിയും പറഞ്ഞു.
Keywords: Dubai, KMCC, Trikaripur, Trustees, KASARGODVARTHA, KASARAGODNEWS.