പുതിയ തലമുറ നവയുഗ സാമൂഹ്യ മാധ്യമങ്ങളെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം: ഇബ്രാഹിം മുറിച്ചാണ്ടി
Jan 24, 2016, 11:35 IST
ദുബൈ: (www.kasargodvartha.com 24/01/2016) പുതിയ തലമറുക്ക് ഒരേ സമയം അനുഗ്രഹവും ശാപവുമായി മാറിക്കൊണ്ടിരിക്കുന്ന നവയുഗ സാമൂഹ്യ മാധ്യമങ്ങളെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി പറഞ്ഞു. നവയുഗ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്തകളും അഭിപ്രായങ്ങളും വ്യക്തികളേയോ, കുടുംബങ്ങളേയോ സമുദായങ്ങളേയോ അധിക്ഷേപിക്കുന്ന വിധത്തിലോ പരിഹസിക്കുന്ന വിധത്തിലോ ആകരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.കെ കരീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഹീം നെക്കര സ്വാഗതം പറഞ്ഞു. യോഗത്തില്‍ ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഹനീഫ കല്‍മട്ട, കാസര്‍കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഹനീഫ് ടി.ആര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക, ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി മൊയ്തു അരൂര്‍, ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്ന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, ഭാരവാഹികളായ സലീം ചേരങ്കൈ സിദ്ദീഖ് ചൗക്കി, മുനീഫ് ബദിയടുക്ക എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നു.
ഭാരവാഹികളായി ഉപ്പി കല്ലങ്കൈ (പ്രസിഡണ്ട്), ഖലീല്‍ ചൗക്കി (ജനറല്‍ സെക്രട്ടറി), ഹാരിസ് പീബീസ് (ട്രഷറര്‍), സലാഹു കടവത്ത്, ബഷീര്‍ പള്ളത്തില്‍, ഷംസു എരിയാല്‍, മുഹമ്മദ് മദ്രസ വളപ്പ്, റഫീഖ് ചായിത്തോട്ടം, നാസര്‍ കുന്നില്‍ (വൈസ് പ്രസിഡണ്ടുമാര്‍), ജലാല്‍ കുന്നില്‍, ജംഷി മൂപ്പ, ഷക്കീല്‍ എരിയാല്‍, ബിലാല്‍ കോട്ടക്കുന്ന്, നിസാം കുന്നില്‍, അബ്ദുല്ല കുളങ്കര (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി കുഞ്ഞാമു കീഴൂര്‍, അബ്ദുര്‍ റഹ് മാന് തോട്ടില്‍, ഇഖ്ബാല്‍ മേനത്ത്, സുബൈര്‍ പുത്തൂര്‍, ഗഫൂര്‍ എരിയാല്‍, ഷുക്കൂര്‍ മുക്രി ചൗക്കി എന്നിവരെയും തിരഞ്ഞെടുത്തു.
ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പാടി റിട്ടേണിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, സലീം ചേരങ്കൈ, സിദ്ദീഖ് ചൗക്കി, മുനീഫ് ബദിയടുക്ക തുടങ്ങിയവര്‍ നിരീക്ഷകന്മാരായി പങ്കെടുത്തു.
Keywords: Dubai, Gulf, Dubai-KMCC, Mogral Puthur, Office bearers, Committee, Dubai KMCC Mogral Puthur committee office bearers.