Accident | ദുബൈയില്‍ റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് മലയാളിക്ക് ദാരുണാന്ത്യം
Oct 4, 2023, 14:14 IST
ദുബൈ: (KasargodVartha) റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണാടിപ്പറമ്പ് സ്വദേശി പ്രകാശന്‍ അരയാമ്പത്ത് (55) ആണ് മരിച്ചത്. ദുബൈ കറാമ സെന്ററിന് സമീപം ചൊവ്വാഴ്ചയായിരുന്നു (03.10.2023) അപകടം. ഇടിയുടെ ആഘാതത്തില്‍ പ്രകാശന്‍ തല്‍ക്ഷണം മരിച്ചു. മൂന്നുമാസമായി സന്ദര്‍ശക വിസയിലായിരുന്നു. റാസല്‍ഖൈമയില്‍ ജോലി ശരിയായിരിക്കുമ്പോഴാണ് മരണം.
അബൂദബിയില്‍ 15 വര്‍ഷത്തോളം ജോലിചെയ്തിരുന്നു. പുതുതായി നിര്‍മിച്ച വീട്ടില്‍ ഗൃഹപ്രവേശം നടത്തിയാണ് ദുബൈയിലെത്തിയത്. പരേതനായ ഗോവിന്ദന്റേയും ഗൗരിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കള്‍: അഭിരാമി, പ്രദീപ്. സഹോദരങ്ങള്‍: പ്രദീപന്‍, ഷാജി, സരസ്വതി, പ്രസന്ന.
Keywords: Dubai, Kannur Native, Prakashan, Road Accident, Dubai: Kannur native died in road accident.