സ്നേഹ കൂട്ടായ്മകള്‍ പൊള്ളുന്ന നിമിഷങ്ങളെ കുളിര്‍പ്പിക്കുന്നു: യഹ്യ തളങ്കര
Mar 3, 2015, 14:30 IST
ദുബൈ: (www.kasargodvartha.com 03/03/2015) പ്രവാസ ജീവിതത്തിലെ പൊള്ളുന്ന നിമിഷങ്ങളെ മറക്കുന്നത് പരസ്പര സ്നേഹബന്ധത്തിന്റെ കുളിര്‍മ ഹൃദയങ്ങളിലേക്ക് പകരുമ്പോഴാണെന്ന് യു.എ.ഇ. കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാനും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ്യ തളങ്കര പറഞ്ഞു. ദേര ഷെറാട്ടണില്‍ ദുബൈ തളങ്കര ജദീദ് റോഡ് മീറ്റ് 2015 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസ ലോകം സമ്മാനിക്കുന്ന ഒറ്റപ്പെടലിന്റെ നെരിപ്പോടുകള്‍ ഇല്ലാതാവുന്നത് നാട്ടില്‍ പരസ്പരം മുളപ്പിച്ചെടുത്ത സ്നേഹ മധുരം ഇവിടെയും പരസ്പരം കൈമാറുമ്പോഴാണ്. യു.എ.ഇയുടെ പലഭാഗങ്ങളില്‍ ചിതറിക്കിടന്നിരുന്ന നാട്ടുകാരെ ഒന്നടങ്കം ഒരു കുടക്കീഴില് അണിനിരത്തുക വഴി ജദീദ് റോഡ് മഹല്‍ കൂട്ടായ്മ മറ്റുള്ളവര്‍ക്ക് വലിയ സന്ദേശവും മാതൃകയുമാണ് പകരുന്നതെന്നും യഹ്യ തളങ്കര കൂട്ടിച്ചേര്‍ത്തു. പി.എ. മഹ്മൂദ് ഖത്തര്‍ അധ്യക്ഷത വഹിച്ചു. അഡ്മിന് ഫൈസല്‍ പട്ടേല്‍ സ്വാഗതം
പറഞ്ഞു.
കാസര്‍കോട് പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറിയും എഴുത്തുകാരനായ ടി.എ. ഷാഫി മുഖ്യാതിഥിയായിരുന്നു. ജദീദ് റോഡ് വാട്ട്സ് ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച ഇസ്ലാമിക് ക്വിസ് മത്സരത്തിലെ വിജയികളെ കാസര്‍കോട് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ വാട്ട്സ് ആപ്പിലൂടെ പ്രഖ്യാപിച്ചത് സദസിന് നവ്യാനുഭൂതി പകര്‍ന്നു. ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സിസി. പ്രസിഡണ്ട് എം. ലുഖ്മാനുല്‍ ഹക്കീം, ഫുട്ബോള്‍ രംഗത്ത് 50 വര്‍ഷം പിന്നിട്ട ഇല്ല്യാസ് എ. റഹ്മാന്, വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച മുഹമ്മദ് ഇഖ്ബാല്‍ കൊട്ടയാട്, സി.എ. സമീര്‍ ചെങ്കള, ക്വിസ് മത്സര വജിയികളായ പി.എ. മുജീബ് റഹ്മാന്, സി.എ. സലീം ഖത്തര്‍, എം.എം. ഷാനവാസ്, സാദിഖ് പീടികക്കാരന് എന്നിവര്‍ക്ക് ഉപഹാരം നല്കി. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, മൊയ്തീന് കെ.കെ. പുറം, ഹാജി അസ്ലം പടിഞ്ഞാര്‍, ഹുസൈന് പടിഞ്ഞാര്‍, മജീദ് തെരുവത്ത്, സിദ്ദീഖ് പട്ടേല്‍ കുവൈത്ത്, മജീദ് ജദീദ് റോഡ് കസബ്, മിയാദ് പീടികക്കാരന് കുവൈത്ത്, ബഷീര്‍ ചെങ്കളം കസബ്, അസ്ലം സീറ്റോ, മുജീബ് കറാമ, റഫീഖ് ത്രീസ്റ്റാര്‍, അസ്ലം ജദീദ് റോഡ്, ഷിബു കാഞ്ഞങ്ങാട്, ഗദ്ദാഫി മാങ്ങാട്, എം.എ. സലീം, ഹംസ വെല്‍ഫിറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.
നാട്ടിലെ നിര്‍ധന കുടുംബങ്ങളിലെ രോഗികള്‍ക്ക് സൗജന്യ മരുന്നും ചികിത്സ സഹായവും നല്കാന് സ്നേഹ സ്പര്‍ശം കാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. പി.എ. മുജീബ് റഹ്മാന് നന്ദി പറഞ്ഞു. കുട്ടികളുടെ കലാവിരുന്നുമുണ്ടായിരുന്നു.

Keywords : Kasaragod, Kerala, Thalangara, Meet, Inauguration, Gulf, Yahya-Thalangara, UAE, Jadeed Road Meet.