കുവൈത്തില്‍ 37,000 വിദേശികളുടെ ലൈസന്‍സുകള്‍ റദ്ദാക്കി
Apr 12, 2019, 15:39 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 12.04.2019) കുവൈത്തില്‍ 37,000 വിദേശികളുടെ ലൈസന്‍സുകള്‍ റദ്ദാക്കി. അനധികൃതമായി സമ്പാദിച്ച ലൈസന്‍സുകളാണ് കുവൈത്ത് ഗതാഗത വിഭാഗം റദ്ദ് ചെയ്തത്. ഗതാഗത നിയമം മറികടന്ന് അനധികൃതമായി സമ്പാദിച്ച ലൈസന്‍സുകള്‍ പരിശോധിച്ചുവരികയാണെന്നും ഇതുസംബന്ധിച്ച് നടപടി കര്‍ശനമാക്കിയതായും കുവൈത്ത് ഗതാഗത വകുപ്പ് വ്യക്തമാക്കി.
2015 മുതല്‍ 2018 കാലയളവില്‍ അനധികൃതമായി നിര്‍മിച്ച 37,000 ലൈസന്‍സുകളാണ് റദ്ദാക്കിയത്. ഇതില്‍ ഇന്ത്യക്കാരുടേതും ഉള്‍പെടും. പുതുക്കിയ ഗതാഗത നിയമം അനുസരിച്ച് വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് മിനിമം 600 ദിനാര്‍ ശമ്പളവും, സര്‍വകലാശാല ബിരുദം, അനുയോജ്യമായ തൊഴില്‍ തസ്തിക കൂടാതെ കുവൈത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ താമസം എന്നീ മാനദണ്ഡങ്ങള്‍ പാലിക്കണം.
ലൈസന്‍സ് നേടിയ ശേഷം തൊഴില്‍ തസ്തിക മാറിയ വിദേശികളുടെ ലൈസന്‍സിന് നിയമ സാധുതയുണ്ടാകില്ല. ഇനിയും കൂടുതല്‍ പേരുടെ ലൈസന്‍സ് റദ്ദാക്കാനാണ് ഗതാഗത വിഭാഗത്തിന്റെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Top-Headlines, Kuwait, Kuwait City, Driving license of 37,000 expats revoked in Kuwait
< !- START disable copy paste -->