മികച്ച പ്രതിഭയ്ക്കുള്ള ഡോ. എ പി ജെ അബ്ദുല്‍ കലാം പേള്‍ ഓഫ് കുവൈത്ത് പുരസ്‌കാരം കാസര്‍കോട് സ്വദേശിക്ക്
Dec 22, 2017, 18:24 IST
കുവൈത്ത്: (www.kasargodvartha.com 22.12.2017) മികച്ച പ്രതിഭയ്ക്കുള്ള ഡോ. എ പി ജെ അബ്ദുല്‍ കലാം പേള്‍ ഓഫ് കുവൈത്ത് പുരസ്‌കാരം കാസര്‍കോട് സ്വദേശിക്ക് ലഭിച്ചു. കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളിലെ (സീനിയര്‍) പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് മിഷാലിനാണ് പുരസ്‌കാരം ലഭിച്ചത്. കാസര്‍കോട് ചെമ്മനാട്ടെ മുജീബുല്ല- ചട്ടഞ്ചാലിലെ സുജിരിയ മീത്തല്‍ ദമ്പതികളുടെ മകനാണ്.
കുവൈത്തിലെ 75,000 ത്തോളം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നുമാണ് മിഷാലിനെ മികച്ച പ്രതിഭയായി തിരഞ്ഞെടുത്ത്. 21 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ഓള്‍റൗണ്ട് മികവിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശിക്കപ്പെട്ട പേള്‍ ഓഫ് ദി സ്‌കൂള്‍ ജേതാക്കള്‍ക്കിടയില്‍ നടത്തിയ വിവിധ മത്സരങ്ങള്‍ക്കടക്കമുള്ള മികവ് കണക്കിലെടുത്താണ് പേള്‍ ഓഫ് കുവൈത്ത് വിജയിയെ കണ്ടെത്തിയത്.
ഓണ്‍ലൈന്‍ വോട്ടിംഗ്, പ്രസംഗം, ക്വീസ്, ടീം വര്‍ക്ക്, നേതൃശേഷി, സംഘടനാ പാടവം, എന്നിങ്ങനെ അഞ്ച് വിഭാഗങ്ങള്‍ ഉള്‍പെടുന്ന പ്രതിഭാ നിര്‍ണയമാണ് നടത്തിയത്. ഇന്ത്യയിലെ പ്രശസ്ത ക്വിസ് മാസ്റ്റര്‍ മേജര്‍ ഡോ. ചന്ദ്രകാന്ത് നായര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. കുവൈത്തിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഏറ്റവും പ്രശസ്തവും ഉന്നതവുമായ അവാര്‍ഡാണ് ഡോ. എ പി ജെ അബ്ദുല്‍ കലാം പേള്‍ ഓഫ് കുവൈത്ത് പുരസ്‌കാരം.
അബ്ബാസിയ്യ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന കുവൈത്തിലെ പ്രഥമ ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവമായ കലോത്സവ തനിമ 2017 ന്റെ സമാപന ചടങ്ങില്‍ മിഷാലിന് പുരസ്‌കാരം സമ്മാനിച്ചു. കുവൈത്തിലെ നിരവധി മത്സരങ്ങളില്‍ വിജയിയായ മിഷാല്‍ ഏഷ്യാനെറ്റ് ചാനല്‍ സംഘടിപ്പിച്ച പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ മത്സരത്തില്‍ വിജയിച്ച് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹി സന്ദര്‍ശിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, news, kuwait, Education, Award, Gulf, Dr. APJ Abdul Kalam pearl of Kuwait award for Kasaragod native
< !- START disable copy paste -->