city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗദി അറേബ്യ സന്ദര്‍ശിക്കാൻ ഡൊണാള്‍ഡ് ട്രംപ്; അറബ് ലോകവും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് വിലയിരുത്തല്‍

റിയാദ്: (www.kasargodvartha.com 07.05.2017) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യ സന്ദര്‍ശിക്കാനൊരുങ്ങുന്നു. പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനു ശേഷം സൗദി അറേബ്യയിയിലേക്കുള്ള ട്രംപിന്റെ ആദ്യ ഔദ്യോഗിക യാത്ര കൂടിയാണിത്.

ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് അറബ് രാജ്യങ്ങളും രാഷ്ട്രീയ നിരീക്ഷകരും വലിയ പ്രാധാന്യം നല്‍കുന്നു. അതേ സമയം ട്രംപിന്റെ സൗദി സന്ദര്‍ശനം ചരിത്രസംഭവമാകുമെന്നാണ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് ആന്‍ഡ്രൂ ബീറ്റിന്റെ വ്യക്തമാക്കല്‍. ഈ സന്ദര്‍ശനത്തിനൂടെ അറബ് ലോകവും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ദൃഢമാക്കുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

സൗദി അറേബ്യ സന്ദര്‍ശിക്കാൻ ഡൊണാള്‍ഡ് ട്രംപ്; അറബ് ലോകവും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് വിലയിരുത്തല്‍

ഈ മാസം അവസാനം ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യ സന്ദര്‍ശിക്കുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ കാനഡയും ജോര്‍ജ് ബുഷ് മെക്‌സിക്കോയും ബില്‍ ക്ലിന്റണ്‍ കാനഡയും ഡൊണാള്‍ഡ് റീഗണ്‍ മെക്‌സിക്കോയുമാണ് ആദ്യമായി സന്ദര്‍ശിച്ചിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് അറബ് രാജ്യത്തേക്ക് ഇതുവരെ പ്രഥമ വിദേശ പര്യടനം നടത്തിയിട്ടില്ലാത്തത് കൊണ്ടുതന്നെ ട്രംപിന്റെ സൗദി സന്ദര്‍ശനം ചരിത്ര സംഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Donald Trump will visit Saudi Arabia
Keywords: Riyadh, America, Donald Trump, Saudi Arabia, visit, president, Formal, Historical Event, White House, George Bush, Countries.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia