city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു എ ഇയുടെ ഗോൾഡൻ വിസ കരസ്ഥമാക്കി ഡോ. മഹ്‌ശീന

ദുബൈ: (www.kasargodvartha.com 29.07.2021) കാസർകോട് സ്വദേശിനിയായ ഡോക്ടർ മഹ്‌ശീനയ്‌ക്ക് യു എ ഇയുടെ 10 വർഷത്തെ ഗോൾഡൻ വിസ ലഭിച്ചു. അജ്‌മാൻ സൗദി ജർമൻ ആശുപത്രിയിലാണ് മഹ്‌ശീന സേവനമുഷ്ഠിക്കുന്നത്. പാതോളജി വിഭാഗത്തിലെ സ്പെഷ്യലിസ്റ്റാണ് ഇവർ. യുഎഇയിലെ നിക്ഷേപകർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കുമാണ് 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കുന്നത്.

 
യു എ ഇയുടെ ഗോൾഡൻ വിസ കരസ്ഥമാക്കി ഡോ. മഹ്‌ശീന



മൂന്ന് വർഷത്തിലേറെയായി യു എ ഇയിലാണ് മഹ്‌ശീന. മുമ്പ് കോഴിക്കോട് മിംസിലും സേവനം അനുഷ്ഠിച്ചിരുന്നു. നായന്മാർമൂലയിലെ ഡോ. എൻ എ മുഹമ്മദ് കൽപക- കളനാട് സിംഗപൂർ മന്‍സിലിലെ പരേതയായ എം എ ആഇശ  ദമ്പതികളുടെ മകളായ ഇവർ കളനാട് മുക്രി കുടുംബാംഗമാണ്‌. പരേതരായ കളനാട് സിംഗപൂർ മുഹമ്മദ് ഹാജി - ഖദീജ എന്നിവരുടെയും കൽപക അബൂബകർ ഹാജി -  ആഇശ എന്നിവരുടെയും പേരമകളാണ്.

സൗദി അറേബ്യയിൽ എൻജിനീയറായ വിനുദ് ഉമർ ആണ് ഭർത്താവ്. 10 വർഷത്തിലേറെയായി യുഎഇയിൽ ഉണ്ടായിരുന്ന വിനുദ് ഉമർ കമ്പനിയുടെ പ്രോജക്ടിന്റെ ഭാഗമായാണ് സൗദി അറേബ്യയിലെത്തിയത്. ഇസ്‌വിൻ ഉമർ, ഇസ്ദാൻ സൈൻ ബിൻ ഉമർ എന്നിവർ മക്കളാണ്. ഡോ. മഹ്ശാൻ, ഡോ. മഹ്ശീബ, എം ബി ബി എസ് അവസാന വർഷ വിദ്യാർഥി മർവാൻ എന്നിവർ മഹ്‌ശീനയുടെ സഹോദരങ്ങളാണ്.

Keywords: Kasaragod, Kerala, News, UAE, Dubai, Gulf, Kozhikode, Saudi Arabia, Doctor, Kalanad, Naimaramoola, Doctor Mahsheena get UAE Golden Visa.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia