'ദിവാ കാസര്‍കോട്' ഇഫ്താര്‍ സംഗമം നടത്തി
Jun 18, 2016, 07:30 IST
ദോഹ: (www.kasargodvartha.com 18.06.2016) ഖത്തറിലെ കാസര്‍കോട് ജില്ലക്കാരുടെ സാംസ്കാരിക സേവന കൂട്ടായ്മയായ 'ദിവാ കാസര്‍കോട്' ഇഫ്താര്‍ സംഗമം നടത്തി. അസീരിയിലെ ലയാന് കോമ്പൗണ്ടില്‍ നടന്ന പരിപാടിയില്‍ ദോഹ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ അസി. പ്രിന്‍സിപ്പാള്‍ സഫീര്‍ നിലമ്പൂര്‍ റമദാന് സന്ദേശം നല്കി.
ഷംസീര്‍ മാങ്ങാട്, റിസ് വാന്‍ കോട്ടിക്കുളം, നജീബ് ചെമ്മനാട്, ജംഷീദ് ഹംസ, ഷബീര്‍ പടന്ന, ഷജീം കോട്ടച്ചേരി, സിയാദ് അലി, അബ്ദുല്ല, സമീറലി സുഫൈര്‍ പടന്ന തുടങ്ങിയവര്‍ നേതൃത്വം നല്കി. ഈ റമദാനിനോടനുബന്ധിച്ച് ജില്ലയിലെ നിര്‍ദ്ധരരായ അമ്പത് കുടുംബങ്ങള്‍ക്ക് ഒരു മാസത്തെ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുവാനും നേരത്തെ നല്കി വരുന്ന ജില്ലയിലെ നിര്‍ദ്ധരരായ രോഗികള്‍ക്ക് വേണ്ടി ആസൂത്രണം ചെയ്ത 'മെഡിക്കല്‍ എയ്ഡ്' പദ്ധതി വിപുലപ്പെടുത്താനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി തൈലക്കണ്ടി സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Qatar, Doha, Gulf, Message, Organization, Ifthar, Ramadan, Food Items, Medical Aid.