പ്രവാസി കോവിഡ് ധനസഹായ വിതരണം 15 മുതൽ, തുക ബാങ്ക് അക്കൗണ്ടിലേക്ക്
Jun 2, 2020, 15:35 IST
തിരുവനന്തപുരം: (www.kasargodvartha.com 02.06.2020) ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ്പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് നോർക്ക വഴി സർക്കാർ പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായ വിതരണം ഈ മാസം 15 ന് ആരംഭിക്കും. ബാങ്ക് അക്കൗണ്ടിലേക്കാകും തുക കൈമാറുക.
സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് എൻ ആർ ഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട്, ഇത്തരം അക്കൗണ്ട് ഇല്ലാത്തവർക്ക് ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകൾ സമർപ്പിച്ച ഭാര്യ/ ഭർത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയയ്ക്കുക. എൻ ആർ ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചവർക്കായിരിക്കും തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുക.
Summary: Distribution of Expatriate Covid Funds from 15th June