സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കി
Nov 16, 2018, 15:42 IST
റിയാദ്: (www.kasargodvartha.com 16.11.2018) സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കി. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി ചേരക്കാടത്ത് സി കെ അബ്ദുല്‍ ഖാദറിന്റെ (60) മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅക്ക് ശേഷം അല്‍ ഹസ ഉമ്മു സര്‍നീഖ് മസ്റൂഹിയ്യ ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്.
ഇക്കഴിഞ്ഞ നവംബര്‍ 12ന് തിങ്കളാഴ്ചയാണ് അബ്ദുല്‍ ഖാദര്‍ കുഴഞ്ഞുവീണ് മരിച്ചത്. നാട്ടില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മൂന്ന് ദിവസം മുമ്പ് ജോലി സ്ഥലത്ത് എത്തിയപ്പോഴാണ് കുഴഞ്ഞുവീണ് മരിച്ചത്. 35 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുപ്പ് നടത്തി വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം ജോലിസ്ഥലത്ത് തന്നെ മറവ് ചെയ്യാന്‍ സമ്മതമാണെന്ന് കാണിച്ച് ഭാര്യയുടെ സമ്മതപത്രം ലഭിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
റിയാദിലായിരുന്ന മകന്‍ വ്യാഴാഴ്ച തന്നെ ആശുപത്രിയിലെത്തി മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
Related News:
മൂന്ന് ദിവസം മുമ്പ് നാട്ടില്‍ നിന്നും സൗദിയിലേക്ക് വന്ന കാസര്‍കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Saudi Arabia, Death, Obituary, Died Kasaragod native's dead body buried in Saudi
< !- START disable copy paste -->