city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗദിയില്‍ പൊതുമാപ്പ് ഒരു മാസം കൂടി നീട്ടി

ജിദ്ദ: (www.kasargodvartha.com 30.06.2017) സൗദിയില്‍ പൊതുമാപ്പ് ഒരു മാസം കൂടി നീട്ടി. നിയമലംഘകരില്ലാത്ത രാജ്യം സമഗ്ര ദേശീയ ക്യാമ്പെയിനിന്റെ ഭാഗമായിട്ടുള്ള പൊതുമാപ്പ് സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് ഒരു മാസം കൂടി നീട്ടിയത്. ശവ്വാല്‍ ഒന്നു മുതല്‍ ഒരു മാസത്തേക്കാണ് പൊതുമാപ്പ് കാലയളവ് ദീര്‍ഘിപ്പിച്ചതെന്ന് ജവാസാത്ത് ഡയരക്ടറേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

റമദാന്‍ അവസാനത്തോടെയാണ് (90 ദിവസം) പൊതുമാപ്പ് അവസേനിക്കേണ്ടിയിരുന്നത്. പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത വിദേശികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് കാലാവധി നീട്ടിയത്. തടവ്, പിഴകള്‍, ഫീസുകള്‍, വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് എന്നീ ശിക്ഷകളില്‍നിന്ന് പൊതുമാപ്പില്‍ കീഴടങ്ങി മടങ്ങുന്നവര്‍ക്ക് ഇളവ് ലഭിക്കും.

സുരക്ഷാവിഭാഗം മുമ്പാകെ കീഴടങ്ങുന്ന ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമലംഘകരെ സ്വീകരിക്കാന്‍ മുഴുവന്‍ പ്രവിശ്യകളിലേയും ജവാസാത്ത് കേന്ദ്രങ്ങളില്‍ സംവിധാനം ഒരുക്കാന്‍ സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ നിര്‍ദേശിച്ചതായി ജവാസാത്ത് മേധാവി പറഞ്ഞു. പൊതുമാപ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായും മുഴുവന്‍ സുരക്ഷാവിഭാഗങ്ങളുമായും സഹകരിച്ച് ക്യാമ്പെയിന്‍ വിജയിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സൗദിയില്‍ പൊതുമാപ്പ് ഒരു മാസം കൂടി നീട്ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Gulf, Saudi Arabia, Deadline for illegal expats to leave extended by one month

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia