ഹൃദയാഘാതം മൂലം മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം ഷാര്‍ജയില്‍ ഖബറടക്കി
Jun 17, 2018, 16:55 IST
ഷാര്‍ജ:(www.kasargodvartha.com 17/06/2018) ഹൃദയാഘാതം മൂലം ദുബൈയില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം ഷാര്‍ജയില്‍ ഖബറടക്കി. കഴിഞ്ഞ ദിവസം മരിച്ച എരിയപ്പാടിയിലെ കരോടി മുഹമ്മദ് ഹാജി (54) യുടെ മൃതദേഹമാണ് ശനിയാഴ്ച വൈകുന്നേരത്തോടെ ഷാര്‍ജയിലെ അല്‍ സ്വഹാബ മസ്ജിദില്‍ ഖബറടക്കിയത്. ദുബൈ ആശുപത്രിയില്‍ നിന്നും ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം വിട്ടുകിട്ടിയത്.
വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. കരോടി അബ്ദുല്ല ബീഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ ഹജ്ജുമ്മ. മക്കള്‍: നുഹ് മാന്‍ (ദുബൈ), അംഷാദ് (ദുബൈ), തജിഷ.
സഹോദരങ്ങള്‍: അലി (യുഎഇ), സമീര്‍ , ബദറുദ്ദീന്‍ (ദുബൈ), മൈമൂന, ഖദീജ, ആഇശ, ഫൗസിയ, ഫാസില.
ദീര്‍ഘകാലം എരിയപ്പാടി ബദര്‍ ജുമാ മസ്ജിദ് ദുബൈ കമ്മിറ്റി സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹാജി അവസാന കാലം പ്രസിഡന്റായും സേവനമനുഷ്ടിച്ചു. കാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം സ്വഭാവം കൊണ്ടും പൊതു പ്രവര്‍ത്തനം കൊണ്ടും ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യനായിരുന്നു. പെരുന്നാള്‍ പുലര്‍ച്ചെ കേട്ട മുഹമ്മദ് ഹാജിയുടെ വിയോഗ വാര്‍ത്ത നാട്ടുകാരെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sharjah, Gulf, Deadbody, Funeral, Deadbody of Kasaragod native cremated in shariah