city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസിളുടെ യാത്രാ പ്രശ്‌നത്തില്‍ തുടരുന്ന കെടുകാര്യസ്ഥത അവസാനിപ്പിക്കണം: ദല


പ്രവാസിളുടെ യാത്രാ പ്രശ്‌നത്തില്‍ തുടരുന്ന കെടുകാര്യസ്ഥത അവസാനിപ്പിക്കണം: ദല
ദുബായ്: തുച്ഛവരുമാനക്കാരായ പ്രവാസികളെ സഹായിക്കാന്‍ രൂപികരിക്കപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമയനിഷ്ഠ പാലിക്കാതെയും ഷെഡ്യൂള്‍ കാന്‍സല്‍ ചെയ്തും, റൂട്ടുകള്‍ റദ്ദ് ചെയ്തും യാത്രക്കാരെ പരമാവധി ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. എയര്‍ ഇന്ത്യ മാനേജ്‌മെന്‍രിന്റെ കെടുകാര്യസ്ഥതയും പ്രൈവറ്റ് എയര്‍ലൈനുകളെ സഹായിക്കാനുള്ള ശ്രമങ്ങളുമാണ് ഇതിന്റെയൊക്കെ പിന്നിലെന്ന് വളരം വ്യക്തമാണ്. ഷാര്‍ജ, ദുബായ്, തിരുവനന്തപുരം റൂട്ടില്‍ സ്ഥിരമായി നിരവധി പ്ലേയ്റ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നത് സ്ഥിരം പതിവാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ഇതിന് മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. എത്രയും വേഗം എയര്‍ ഇന്ത്യ അധികൃതരും കേന്ദ്രസര്‍ക്കാറും സാധാരണക്കാരായ യാത്രക്കാരെ ദ്രേഹിക്കുന്ന നടപടിക്ക് അടിയന്തര പരിഹാരം കാണണമെന്ന് ദല വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.

വനിതകള്‍ക്ക് പാര്‍ലിമെന്റിലും അസംതൃപ്തിയിലും 33.3 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിത സംവരണത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കി നിയമമാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. വനിത സംവരണബില്‍ എത്രയും വേഗം നിയമമാക്കി മാറ്റി സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് ദല വാര്‍ഷിക സമ്മേളനം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി കെ.വി.സജീവന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രസിഡന്റ് എ.അബ്ദുള്ള കുട്ടി അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടും ട്രഷറര്‍ പി.ബി.വിവേക് അവതരിപ്പിച്ച വരവ് ചെലവ് കണക്കും സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.

എ.അബ്ദുള്ള കുട്ടി, അനിത ശ്രീകുമാര്‍, കെ.വി.മണി എന്നിവര്‍ അടങ്ങിയ പ്രസിഡന്റംഗം, കെ.വി.സജീവന്‍, മോഹന്‍ മോറാഴ, എ.ആര്‍.എസ്.മണി എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും നാരായണന്‍ വെളിയംകോട്, ജമാലുദ്ദീന്‍, ഷാജി തുടങ്ങിയ ക്രഡഷ്യല്‍ കമ്മിറ്റിയുമാണ് സമ്മേളനം നിയന്ത്രിച്ചത്. സാദിഖ് അലി അവതരിപ്പിച്ച പ്രമേയവും സമ്മേളനം അംഗീകരിച്ചു.

Keywords: Dala-dubai, Dubai, Gulf

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia