city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷഹീൻ ചുഴലിക്കാറ്റ്: എക്സ്പോ 2020 വേദി സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ കാലാവസ്ഥാ അപ്ഡേറ്റുകൾ പരിശോധിച്ചു ഉറപ്പു വരുത്തണം

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kasargodvartha.com 03.10.2021) യുഎഇയിൽ ഷഹീൻ ചുഴലിക്കാറ്റ് പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ദുബൈയിലെ എക്സ്പോ 2020 സന്ദർശകർക്ക് അധികൃതർ ഒരു പ്രധാന ഉപദേശം നൽകി.

ഞായറാഴ്ച മുതൽ എക്സ്പോ 2020 വേദി സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന യുഎഇ നിവാസികളും വിനോദസഞ്ചാരികളും പുറപ്പെടുന്നതിന് മുമ്പ് ഔദ്യോഗിക കാലാവസ്ഥാ അപ്ഡേറ്റുകൾ പരിശോധിക്കണമെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.
 
ഷഹീൻ ചുഴലിക്കാറ്റ്: എക്സ്പോ 2020 വേദി സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ കാലാവസ്ഥാ അപ്ഡേറ്റുകൾ പരിശോധിച്ചു ഉറപ്പു വരുത്തണം

എല്ലാ എക്സ്പോ സന്ദർശകരുടെയും പങ്കെടുക്കുന്നവരുടെയും ജീവനക്കാരുടെയും ജീവനും സുരക്ഷയുമാണ് ഞങ്ങളുടെ മുൻഗണനയെന്നും ചുഴലിക്കാറ്റിന്റെ പാത നിരീക്ഷിക്കുന്നതിനായി ഇപ്പോൾ നാഷണൽ സെന്റർ ഓഫ് മെട്രോളജി (NCM) പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ഞായറാഴ്ച മുതൽ എക്സ്പോ 2020 ദുബൈ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് എക്സ്പോ വെബ്സൈറ്റ് ആയ http://expo2020dubai[dot]com യിലും നാഷണൽ സെന്റർ ഓഫ് മെട്രോളജി വെബ്സൈറ്റ് ആയ http://ncm[dot]ae യിലും കാലാവസ്ഥാ അപ്ഡേറ്റുകൾ പരിശോധിക്കണം. യുഎഇയിൽ കനത്ത മഴയ്ക്കും അതി ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പിൽ വ്യക്തമാക്കി.

Keywords:  Gulf, News, Dubai, Top-Headlines, Expo 2020, Shaheen Cyclone, Cyclone Shaheen: Those planning to visit Expo 2020 should check for weather updates..
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia