city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സദാചാര ലംഘനത്തിന്റെ കുത്തൊഴുക്കില്‍ സംസ്‌കാരം നശിച്ചു: പ്രൊഫ. പി. ഇസ്മാഈല്‍

ദമാം: അധാര്‍മികതയുടെയും സദാചാര ലംഘനത്തിന്റെയും കുത്തൊഴുക്കില്‍ ഒരു വീണ്ടെടുപ്പിന് സാധ്യതയില്ലാത്ത വിധം സംസ്‌കാരം തകര്‍ന്നു പോയ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രൊഫ. പി. ഇസ്മാഈല്‍ അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം സൗദിയില്‍ എത്തിയ അദ്ദേഹം മലപ്പുറം ജില്ല കൂട്ടായ്മയായ 'മിയ' ദമാം റോസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു.

പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ ഇല്ലാതാവുന്ന പൊതു സമൂഹത്തെ പ്രതികരണത്തിന്റെ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ട അവസ്ഥ നിലനില്‍ക്കുന്നു. പെട്രോള്‍, ഡീസല്‍, റെയില്‍വെ, വൈദ്യുതി വില വര്‍ധനകളോട് ചെറിയ പ്രതികരണങ്ങള്‍ക്ക് ശേഷം പതിയെ രാജിയായിപ്പോവുന്ന സ്ഥിതിയാണുള്ളത്. അഴിമതിയുടെ കാര്യം അങ്ങേയറ്റമാണ്-അദ്ദേഹം പറഞ്ഞു. പതിനായിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാര്‍ ഭീകരതയുടെ പേരില്‍ വിചാരണ പോലും നിഷേധിക്കപ്പെട്ട് ജയിലില്‍ അകപ്പെട്ടിരിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ ദലിത്- ന്യൂനപക്ഷ സമൂഹത്തെ കൂട്ടുപിടിച്ച് ഉണ്ടാക്കിയ വെല്‍ഫെയര്‍ പാര്‍ട്ടി
സദാചാര ലംഘനത്തിന്റെ കുത്തൊഴുക്കില്‍ സംസ്‌കാരം നശിച്ചു: പ്രൊഫ. പി. ഇസ്മാഈല്‍
P. Ismail
സമൂഹത്തിന് പ്രതീക്ഷയാവുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മലപ്പുറത്തെ കുറിച്ച വികല ധാരണകളെ സര്‍ഗാത്മകമായും വൈജ്ഞാനികവുമായ മുന്നേറ്റങ്ങളിലൂടെ പുതു തലമുറ തിരുത്തിയെഴുതുന്നത് അഭിനന്ദനാര്‍ഹമാണെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച മിയ പ്രസിഡന്റ് പി.ടി. അബ്ദുര്‍ റഷീദ് വ്യക്തമാക്കി. മിയയുടെ ആഭിമുഖ്യത്തില്‍ സേവനത്തിന്റെ പുതിയ മേഖലകളും സാധ്യതകളും കണ്ടെത്തി മുന്നോട്ടു പോകുമെന്ന് അദ്ദേഹം അറിയിച്ചു.

അഴിമതിയും അധാര്‍മികതയും വാഴുന്ന സമകാലിക രാഷ്ട്രീയത്തില്‍, ക്ഷേമ രാഷ്ട്രത്തിന്റെ നിര്‍മിതിക്ക് മാനവിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന രാഷ്ട്രീയ വീക്ഷണം ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് എം. ഐ. അബ്ദുര്‍ റഷീദ് അഭിപ്രായപ്പെട്ടു.

സാമൂഹിക പ്രതിബദ്ധതയും സദാചാര-ധാര്‍മിക മൂല്യങ്ങളുമുള്ള പൗര സമൂഹത്തിന്റെ വളര്‍ച്ചയിലൂടെ മാത്രമേ ക്രിയാത്മകമായ മാറ്റം സാധ്യമാവുകയുള്ളൂ-അദ്ദേഹം കൂട്ടിച്ചേര്‍ത്തൂ.

സദാചാര ലംഘനത്തിന്റെ കുത്തൊഴുക്കില്‍ സംസ്‌കാരം നശിച്ചു: പ്രൊഫ. പി. ഇസ്മാഈല്‍

കെ.എം. ബഷീര്‍, തനിമ ദമാം സോണല്‍ പ്രസിഡന്റ് സി.പി. മുസ്തഫ, ബദര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ അബൂബക്കര്‍ എന്നിവര്‍ മിയ കൂട്ടായ്മക്ക് ആശംസകള്‍ നേര്‍ന്നു. മുസ്തഫ നദ്‌വിയും സംഘവും സ്വാഗത ഗാനം ആലപിച്ചു. അഷ്റഫ് അബ്ദുര്‍ റഹ്മാന്‍ ഖിറാ അത്ത് നടത്തി. അസ്‌കര്‍ സ്വാഗതവും, സലീം ബാബു നന്ദിയും പറഞ്ഞു.

Keywords: Mia Dammam, Programme, Speech, P.Ismail, Saudi Arabia, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia