city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയോടുള്ള വിവേചനം അവസാനിപ്പിക്കുക- കള്‍ച്ചറല്‍ ഫോറം സെമിനാര്‍

ദോഹ: (www.kasargodvartha.com 01/06/2015) മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ജില്ലയോട് കാണിക്കുന്ന വികസന വിവേചനം അവസാനിപ്പിക്കണമെന്ന് കാസര്‍കോട് ജില്ലാ സെമിനാര്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ മെച്ചപ്പെട്ട ചികിത്സ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുക, മെഡിക്കല്‍ കോളജ് ജില്ലയില്‍ തന്നെ സ്ഥാപിക്കുക, പുതിയ കോഴ്‌സുകളും, കോളജുകളും ആരംഭിക്കുക, എന്‍ഡോസള്‍ഫാന്‍ സമഗ്ര പുനരധിവാസം ഉറപ്പു വരുത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ചര്‍ച്ച മുന്നോട്ടുവെച്ചു.

കാസര്‍കോട് ജില്ലയോടുള്ള വിവേചനം അവസാനിപ്പിക്കുക- കള്‍ച്ചറല്‍ ഫോറം സെമിനാര്‍
കള്‍ച്ചറല്‍ ഫോറം സ്‌റ്റേറ്റ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ്കുഞ്ഞി ടി.കെ അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി റോണി മാത്യു ഉല്‍ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.എം.സി സിയാദലി വിഷയം അവതരിപ്പിച്ചു. ഷംസീര്‍ (സംസ്‌കൃതി), ഹഫീസുല്ല (ദിവ കാസര്‍കോട്), ഷരീഫ് മൌലാകരിയത് (ഓര്‍ഫനേജ് കാഞ്ഞങ്ങാട്), ഗോപി കൈന്താര്‍ (സാംസ്‌കാരിക പ്രവര്‍ത്തകന്‍), മധു (കാടക്‌സ്), നജീബ് ചെമ്മനാട് (ഐ.ഐ.എ) തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ പ്രസിഡണ്ട് ബിജോയ് സ്വാഗതവും, വൈസ് പ്രസിഡണ്ട് ഷംസീര്‍ മാങ്ങാട് നന്ദിയും പറഞ്ഞു. ഷജീം കോട്ടച്ചേരി, ജംഷീദ് ഹംസ, സുനില്‍ തൈകടപ്പുറം, നബീല്‍ ടി.എം.സി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. റാഫി തൈകടപ്പുറം ഗാനം ആലപിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Kasaragod, Kerala, Doha, Seminar, Development project, Education, Gulf, Medical College, Cultural Forum. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia