ഈ വർഷവും ഹജ്ജിന് വിദേശ രാജ്യങ്ങൾക്ക് അനുമതിയില്ല; പ്രവേശനം സൗദി പൗരന്മാർക്കും രാജ്യത്തെ പ്രവാസികൾക്കും മാത്രം; 60,000 പേർക്ക് പങ്കെടുക്കാം
Jun 12, 2021, 19:20 IST
റിയാദ്: (www.kasargodvartha.com 12.06.2021) കോവിഡ് കാരണം ഈ വർഷത്തെ ഹജ്ജും രാജ്യത്തിനകത്തുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി സൗദിഅറേബ്യ അറിയിച്ചു. വിദേശ രാജ്യങ്ങൾക്ക് അനുമതിയില്ല. സൗദി പൗരന്മാർക്കും പ്രവാസികൾക്കുമായി 60,000 പേർക്കാണ് അനുമതി. കഴിഞ്ഞവർഷവും രാജ്യത്തിനകത്ത് തന്നെയുള്ള വളരെ കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ഹജ്ജ് തീർഥാടനം.
സർകാരിന്റെ കീഴിലുള്ള പ്രസ് ഏജൻസിയാണ് തീരുമാനം പുറത്തുവിട്ടത്. ജൂലൈ പകുതിയോടെ ആരംഭിക്കുന്ന ഈ വർഷത്തെ ഹജ്ജ് 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. പങ്കെടുക്കുന്ന എല്ലാവരും വാക്സിനെടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.
തീർഥാടകരുടെ ആരോഗ്യം, സുരക്ഷ, അവരുടെ രാജ്യങ്ങളുടെ സുരക്ഷ എന്നിവ കണക്കിലെടുത്താണ് ഈ ക്രമീകരണം വരുത്തിയതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Keywords: World, News, Hajj, Islam, Religion, Gulf, Makkah, Madeena, COVID-19, Corona, Saudi Arabia, COVID: Hajj is for Saudi nationals and expatriates only; 60,000 people can attend.
< !- START disable copy paste -->